അമൃത എഞ്ചിനീയറിങ്ങ് എൻട്രൻസിനായി രണ്ട് അവസരങ്ങൾ

ഇന്ത്യയിലെ മുൻനിര എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകളിലൊന്നായ Amrita Engineering entrance ന് രണ്ട് അവസരങ്ങളാണ് ലഭിക്കുന്നത്. ഓൺലൈൻ മോഡിൽ നടത്തുന്ന എക്സാമിന്റെ ആദ്യസെഷൻ ഫെബ്രുവരി 1, 2 തീയതികളില്ലും, രണ്ടാമത്തെ സെഷൻ ഏപ്രിൽ അവസാനവും നടക്കും. ആദ്യസെഷൻ പരിക്ഷയുടെ മാർക്ക്‌, രണ്ടാമത്തെ സെഷനിലൂടെ improve ചെയ്യണമെന്ന്‌ ആഗ്രഹിക്കുന്നവർക്ക്‌ വീണ്ടും അപേക്ഷ സമർപ്പിക്കാം. ഈ റാങ്കിന്റെ അടിസ്ഥാനത്തിൽ അമൃയുടെ അഞ്ചു ക്യാംപസ്സുകളിലാണ്‌ Btech ന്‌ പ്രവേശനം ലഭിക്കുന്നത്‌. ബാംഗ്ലൂർ. ചെന്നെ, കോയമ്പത്തൂർ, അമരാവതി, അമൃതപുരി എന്നി എഞ്ചിനീയറിംഗ്‌ കോളേജുകളിലെ പ്രവേശനത്തിനാണ്‌ amrita.edu എന്ന വെബ്‌സൈറ്റു വഴി ഇപ്പോൾ online അപേക്ഷകൾ സമർപ്പിക്കൂവാൻ സാധിക്കുന്നത്‌. അമൃത സ്വന്തമായി നടത്തുന്ന ഈ പ്രവേശനപരീക്ഷ കൂടാതെ JEE main rank അനുസരിച്ചും btech പ്രോഗ്രാമുകൾക്ക് പ്രവേശനം ലഭിക്കും.

English Summary: The Amrita Engineering Entrance Exam offers two sessions. The first session is on February 1-2, and the second is in April. Students can improve their scores in the second session. Admission to B.Tech is based on rank and available at five campuses: Bangalore, Chennai, Coimbatore, Amaravati, and Amritapuri. You can apply online at amrita.edu. Admission is also possible through JEE Main ranks.

Leave a Reply

Your email address will not be published. Required fields are marked *