സഹകരണ വിദ്യാഭ്യാസത്തിന് രാജ്യത്താദ്യമായി കേന്ദ്ര സർവകലാശാല വരുന്നു. ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് ആനന്ദിനെ ദേശീയസർവകലാശാലയാക്കി മാറ്റാനുള്ള ബിൽ തിങ്കളാഴ്ച കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. സഹകരണ സൊസൈറ്റികളിലേക്ക് യോഗ്യരായ ജോലിക്കാരെ സൃഷ്ടിക്കുകയെന്നതാണ് സർവകലാശാലയുടെ മുഖ്യലക്ഷ്യം.. സഹകരണമേഖലയിലെ ആദ്യത്തെ സ്‌പെഷ്യലൈസ്ഡ് സർവകലാശാലയായിരിക്കും ഇത്.
English Summary: India’s first central university for cooperative education is being established by upgrading the Institute of Rural Management Anand in Gujarat. The university aims to create skilled professionals for cooperative societies and will be the first specialized institution in this sector.