NISER Bhuwaneswar, Mumbai കാമ്പസുകളിൽ basic science അല്ലെങ്കിൽ pure science ൽ ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കുവാനുള്ള അവസരമാണ് NISER NEST 2025 ലൂടെ ലഭിക്കുന്നത്. ആകെ 200 സീറ്റുകൾ Niser Bhuwanews campus ലും, 57 സീറ്റുകൾ mumbai campus ലും ഉണ്ടായിരിക്കും. nestexam.in എന്ന വെബ്സൈറ്റ് വഴി മെയ് മാസത്തിൽ ഓൺലൈനായി അപേക്ഷിക്കുവാനും, ജൂൺ 22 ന് നെസ്സ്റ് എക്‌സാം എഴുതുവാനും സാധിക്കും. 2023, 2024 ബോർഡ് എക്സാം എഴുതിയവർക്കും 2025 ൽ എക്സാം എഴുതുന്നവർക്കും പ്രവേശനത്തിന് യോഗ്യതയുണ്ട്. Physics, Chemistry, Mathematics, Biology വിഷയങ്ങളിലായിരിക്കും online entrance exam. ഇതിൽ ഏറ്റവും കൂടുതൽ മാർക്കു ലഭിക്കുന്ന മൂന്നു വിഷയങ്ങളായിരിക്കും റാങ്ക് നിർണ്ണയിക്കുന്നതിൽ പരിഗണിക്കുക. കേരളത്തിന്റെ എല്ലാ ജില്ലകളിലും പരീക്ഷക്രേന്ദ്രങ്ങൾ ഉണ്ടാവും.
English Summary: The National Institute of Science Education and Research (NISER), under the Department of Atomic Energy, offers undergraduate and postgraduate programs in basic and pure sciences through the NEST 2025 exam. With 200 seats at the Bhubaneswar campus and 57 at the Mumbai campus, eligible candidates from 2023, 2024, or 2025 board exam batches can apply online at nestexam.in in May, with the exam scheduled for June 22.