എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലെ പേര് മാറാൻ ആഗ്രഹിക്കുന്നവർക്ക് അക്ഷരാർഥത്തിൽ ആശ്വാസമാകുന്ന ഒരു വാർത്തയാണ് ഇനി പങ്കുവെക്കുന്നത്. എസ്.എസ്.എൽ.സി. ബുക്കിലെ പേര് മാറ്റാൻ പാടില്ലെന്ന 1984-ലെ ഉത്തരവിനെ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ വർഷങ്ങളായിനടന്ന കേസിന്റെ വിധിയുടെ അടിസ്ഥാനത്തിൽ കേരള വിദ്യാഭ്യാസ ചട്ടം സർക്കാർ ഭേദഗതിചെയ്തിരിക്കുന്നു. പേര് മാറ്റിയ വിവരം ഗസറ്റിൽ വിജ്ഞാപനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ ഭവനൻ എസ്.എസ്.എൽ.സി.യിൽ മാറ്റംവരുത്തി നൽകും. എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ വരുത്തുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ, ആ വ്യക്തിയുടെ മറ്റ് സർട്ടിഫിക്കറ്റുകളിലും തിരുത്തൽവരുത്താം. അതിനായി പേരുമാറ്റിയ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. പേര് മാറ്റി ഗസറ്റിൽ വിജ്ഞാപനംചെയ്താലും എസ്.എസ്.എൽ.സി. ബുക്കിലെ പേര് മാറ്റിനൽകാത്തത് ആൾക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതിനൊരു പരിഹാരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
English Summary: Kerala has changed the rule allowing students to correct their names on the SSLC certificate. This comes after a court ruling challenging an old rule from 1984. Students can now correct their names on the SSLC certificate and other documents if it is announced in the Gazette. This change will help those who faced problems when their names were not updated in the SSLC book.