NEET / KEAM 2025 PWD verification, ജൂൺ ആദ്യം, അലോട്ട്മെന്റ് ജൂലായ് ആദ്യം

ഭിന്നശേഷി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് MBBS ന് സീറ്റ് റിസർവേഷൻ ലഭിക്കുന്നതിന് detailed verification ജൂൺ ആദ്യം. കേരളത്തിലെ 12 ഗവൺമെന്റ് മെഡിക്കൽ കോളേജിലും 40% ശതമാനത്തിൽ disabled persons സംവരണമുണ്ട്. അതുപോലെ AIIMS, JIPMER, All India Quota, ESI എന്നീ കോളേജുകളിലും MBBS ന് pwd വിഭാഗത്തിന് വളരെ കുറഞ്ഞ മാർക്കിന് mbbs seat ലഭിക്കും. NEET, KEAM online application ൽ pwd എന്നു രേഖപ്പെടുത്തിയ കുട്ടികളോട് ജൂൺ ആദ്യആഴ്ചയിൽ തിരുവനന്തപുരം നേഴ്സിങ്ങ് കോളേജിന്റെ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥി എല്ലാ original certificate ആയി ഹാജരാകുവാൻ cee.kerala.gov.in എന്ന വെബ്സൈറ്റിൽ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓരോ വിഭാഗത്തിന്റെയും വിദഗ്ദ്ധരായ ഡോക്ടർമാർ കുട്ടികളെ വിശദമായി പരിശോധിക്കുകയും MBBS പഠനത്തിന് യോഗ്യരായവരുടെ disability percentage തീരുമാനിച്ച്  kerala entrance commissioner നെ അറിയിക്കുകയും കേരള മെഡിക്കൽ റാങ്ക് പ്രസിദ്ധീകരിക്കുന്നതിനൊപ്പം pwd ranklist ഉം പ്രത്യേകം പ്രസിദ്ധപ്പെടുത്തും. NEET ന് all india തലത്തിൽ pwd reservation ലഭിക്കുവാൻ mcc നിർദേശിക്കുന്ന രാജ്യത്തെ 18 മെഡിക്കൽ കോളേജിൽ ഏതെങ്കിലും  ഒരു മെഡിക്കൽ ബോർഡിന്റെ മുമ്പാകെ വിദ്യാർത്ഥി ജൂലായ് ആദ്യം ഹാജരാകണം. കേരളത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനാണ് ചുമതല. അവരാണ് all india തലത്തിലെ അർഹരായ pwd വിഭാഗക്കാരെ കണ്ടെത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: Detailed verification for MBBS seat reservations under the PWD category will be conducted in early June at the Nursing College Auditorium, Thiruvananthapuram, where eligible candidates must present their original certificates. For All India PWD reservations, students must appear before a designated medical board in one of 18 medical colleges, with Thiruvananthapuram Medical College handling Kerala’s verification—more details are available at cee.kerala.gov.in.  

Leave a Reply

Your email address will not be published. Required fields are marked *