IIIT ഹൈദരാബാദിലെ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ബിടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ UGEE Undergraduate Entrance Examination ഏപ്രിൽ 19-ന് നടക്കും അപേക്ഷകൾ ഇപ്പോൾ സ്വീകരിക്കുന്നു. ugadmissions.iiit.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് 23 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പ്രവേശന പരീക്ഷ 3 മണിക്കൂർ ദൈർഘ്യമുള്ളതാണ്. ഇതിൽ 60 മിനിറ്റ് ദൈർഘ്യമുള്ള Subject Proficiency Test-ഉം, 120 മിനിറ്റ് ദൈർഘ്യമുള്ള Research Aptitude Test-ഉം ഉണ്ടായിരിക്കും. ഈ പരീക്ഷകളിൽ വിജയിക്കുന്നവരെ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്കായി ugadmissions.iiit.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
English Summary: IIIT Hyderabad’s UGEE (Undergraduate Entrance Examination) for B.Tech programs in Computer Science and Electronics will be held on April 19, with applications open until March 23 at ugadmissions.iiit.ac.in. The three-hour exam includes a 60-minute Subject Proficiency Test and a 120-minute Research Aptitude Test, followed by an interview for shortlisted candidates.