CMC, Vellore MBBS, BSc Nursing പ്രവേശനം, അപേക്ഷ മാർച്ച് 28 വരെ

CMC vellore MBBS പഠനം, പ്ലവിനു ശേഷം ഏതൊരു വിദ്യാർത്ഥിയുടേയും വലിയൊരു ആഗ്രഹമാണ്. Christian വിഭാഗത്തിലെ കുട്ടികൾക്ക് മെനോറിറ്റി റിസർവേഷൻ കൂടുതൽ ലഭിക്കുന്ന cmc vellore mbbs, bsc nursing, paramedical പ്രവേശനനടപടികൾ ആരംഭിച്ചു. mbbs പ്രവേശനം neet 2025 all india rank ന്റെ അടിസ്ഥാനത്തിലാണ്. 50 ശതമാനം സീറ്റുകൾ തമിഴ്നാട്ടിലുള്ള കുട്ടികൾക്കു മാത്രമാണ് ലഭിക്കുന്നത്. ബാക്കി വരുന്ന 50 സീറ്റുകളിൽ മൂന്നു രീതിയിലുള്ള പ്രവേശനമാണ് നടക്കുന്നത്. എല്ലാവർക്കും അപേക്ഷിക്കാവുന്ന open quota, christian വിഭാഗത്തിന് മാത്രം ലഭിക്കുന്ന management quota, staff quota എന്നിവയാണിവ. നൂറു സീറ്റിലും 84000 രൂപ മാത്രം വാർഷിക ഫീസ് ഈടാക്കുന്നത്. ഇതിനായി NEETന് അപേക്ഷിക്കുന്നതോടൊപ്പം, സിഎംസി vellore admissions എന്ന വെബ്സൈറ്റിലും, NEET 2025 result പ്രഖ്യാപിച്ചതിനുശേഷം tnmedicalselection എന്ന തമിഴ്നാട് ഗവൺമെന്റ് മാനേജ്മെന്റ് quota website ലും എല്ലാവരും അപേക്ഷകൾ സമർപ്പിക്കണം. mbbs ഒഴികെയുള്ള BSc Nursing, paramedical പോലെയുള്ള എല്ലാ under graduate കോഴ്സുകൾക്കും cmcvellore സ്വന്തമായി നടത്തുന്ന വിവിധ പ്രവേശനപരീക്ഷകളുടേയും, interview കളു ടേയും അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്കായി  cmcvelloreadmissions.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: CMC Vellore has started the admission process for MBBS, BSc Nursing, and paramedical courses, with MBBS admission based on NEET 2025 All India Rank. Of the 100 MBBS seats, 50 are reserved for Tamil Nadu students, while the remaining follow Open Quota, Christian Minority Management Quota, and Staff Quota, requiring applications on both CMC Vellore’s website and Tamil Nadu’s medical selection portal after NEET results.

Leave a Reply

Your email address will not be published. Required fields are marked *