Marine Engineering Entrance May 24 ന്, കുസാറ്റിലും പ്രവേശനം

കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ എൻട്രൻസ് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. imu.edu.in എന്ന വെബ്സൈറ്റുവ ഴിയാണ് അപേക്ഷിക്കേണ്ടത്.

ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (IMU) യിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ IMU CET 2024-ന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. imu.edu.in എന്ന വെബ്സൈറ്റ് വഴി മെയ് 2 വരെ അപേക്ഷകൾ സമർപ്പിക്കാം.
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സർവ്വകലാശാലയാണ് ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായി 86 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കുസാറ്റിന് കീഴിലുള്ള കുഞ്ഞാലി മരയ്ക്കാർ കോളേജ് ഓഫ് എൻജിനീയറിംഗിലെ മറൈൻ എൻജിനീയറിംഗ് കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ കുസാറ്റിന്റെ ഓൺലൈൻ അപേക്ഷയോടൊപ്പം IMU CET പരീക്ഷയും എഴുതണം. കൊച്ചിക്ക് പുറമേ മുംബൈ, കൊൽക്കത്ത, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലും IMU-വിന് ക്യാമ്പസുകളുണ്ട്.

English Summary: Online registration for the Indian Maritime University Common Entrance Test (IMU CET 2024) has started, and applications can be submitted at imu.edu.in until May 2. IMU, under the Ministry of Shipping, has campuses in Kochi, Mumbai, Kolkata, Visakhapatnam, and Chennai, with 86 exam centers across Kerala, and candidates applying for Marine Engineering at Kunjali Marakkar College (CUSAT) must also take IMU CET.

Leave a Reply

Your email address will not be published. Required fields are marked *