NEET 2025 പരീക്ഷ മെയ് 4ന്, അപേക്ഷ മാർച്ച് 7 വരെ, MBBS, BDS, Ayush, BSc Nursing പ്രവേശനത്തിന് NEET Rank

2025 ലെ നീറ്റ് പരീക്ഷാ തീയതിയും അനുബന്ധ തീയതികളും NATIONAL TESTING AGENCY ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്ത് pen and paper mode ൽ offline ആയി നടക്കുന്ന ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എഴുതുന്ന neet ug എക്സാമിന്റെ online application ആരംഭിച്ചു. neet.nta.nic.in എന്ന വെബ്സൈറ്റുവഴി മാർച്ച് 7 വരെ അപേക്ഷിക്കാം. mbbs നും BDS നും ഇന്ത്യയിൽ പ്രവേശനം നേടണമെങ്കിൽ neet qualify ചെയ്തിരിക്കണം. വിദേശത്ത് mbbs പഠിച്ചിട്ട് ഇന്ത്യയിൽ practise ചെയ്യണമെങ്കിലും neet qualify ചെയ്യണം. അതുപോലെ Ayush ന്റെ കീഴിലുള്ള BAMS, BHMS എന്നിവയ്ക്കും neet score നിർബന്ധമാണ്. veterinary യുടെ ഗവൺമെന്റ് സീറ്റുകളിലും neet all india rank അനുസരിച്ചാണ് പ്രവേശനം ലഭിക്കുന്നത്. കേരളത്തിലെ mbbs, bds, agriculture ഉൾപ്പെടെ 13 മെഡിക്കൽ കോഴ്സുകൾക്കും neet ന്റെ മാർക്ക് അനുസരിച്ച് തയ്യാറാക്കുന്ന കേരളമെഡിക്കൽ റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. Military Nursing, Jipmer, BHU, RAK, Maulana പോലെയുള്ള central university കളിലേയും ചില state കളിലേയും BSc Nursing പ്രവേശനത്തിനും neet all india rank ആണ് ഉപയോഗിക്കുന്നത്. മുകളിൽ പറഞ്ഞ എല്ലാ കോഴ്സുകൾക്കും neet ന് അപേക്ഷിക്കുന്നതൊടൊപ്പം, മറ്റു വെബ്സൈറ്റുകളിലും യഥാസമയം അപേക്ഷകൾ സമർപ്പി ക്കണം. online application സമയത്ത് കുട്ടികൾ category, address എന്നിവയുടെ രേഖകൾ സമർപ്പിക്കണം. ഇന്ത്യയിൽ എക്സാം എഴുതുന്നതിന് 1700 രൂപയും രാജ്യത്തിനുപുറത്ത് 9500 രൂപയുമാണ് അപേക്ഷാഫീസ്. exam city, april 16 ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും, മെയ് 1 ന് അഡ്മിറ്റ് കാർഡുകൾ ഇതേ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡു ചെയ്തു ഉപയോഗിക്കുകയും ചെയ്യാം. മെയ് 4 ന് ഉച്ചകഴിഞ്ഞ് 2 മുതലാണ് neet exam. 180 ചോദ്യങ്ങൾക്ക് 180 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. NEET All India Rank ജൂൺ 14 ന് പ്രസിദ്ധീകരിക്കും, ജൂലായ് ആദ്യ ആഴ്ച അലോട്ട്മെന്റ് നടപടികൾ ആരംഭിക്കും.

English Summary: The National Testing Agency (NTA) has officially announced the NEET 2025 exam date and related schedules. The offline pen-and-paper exam will be held on May 4, with online applications open until March 7 at neet.nta.nic.in, and results expected on June 14.  

Leave a Reply

Your email address will not be published. Required fields are marked *