നാലര വർഷത്തെ mbbs പഠനത്തിനു ശേഷം ഒരു വർഷം ഹൗസർജൻസി ചെയ്യുമ്പോൾ കേരളത്തിലെ ഉൾപ്പെടെ നൂറോളം കോളേജുകൾ വർഷങ്ങളായി വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട stipend നൽകുന്നി ല്ലെന്ന പരാതിയിൽ NMC യ്ക്ക് വിരുദ്ധ നിലപാട്. National Medical Commission സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്, സംസ്ഥാന സർക്കാരുകൾക്കാണ് കോളേജുകൾക്കെതിരെ നടപടിയെടുക്കുവാനുള്ള അവകാശമെന്ന് വ്യക്തമാക്കുന്നത്. എന്നാൽ NMC യുടെ ചട്ടങ്ങളിൽ ഇതിൽനിന്ന് ഭിന്നമാണ്, ഇന്റേണുകൾക്കും, പിജി വിദ്യാർത്ഥികൾക്കും stipend നൽകാത്ത കോളേജുകൾക്കെതിരെ നടപടിയെടുക്കുവാൻ NMC യ്ക്ക് അധികാര മുണ്ടെന്നതിന് വ്യക്തമായ തെളിവുകളും രക്ഷി താക്കൾ ഹാജരാക്കുന്നു. നിലവിൽ വളരെ ഉയർന്ന ഫീസ് MBBS ന് മേടിക്കുമ്പോഴും വിദ്യാർത്ഥികൾക്ക് അർഹമായ തുച്ഛമായ stipend നൽകുവാൻ പല മാനേജുമെന്റുകളും തയ്യാറാകാത്തത് വലിയ പ്രതിഷേധ ങ്ങൾക്കാണ് കാരണമാകുന്നത്. ഇതിനു പരിഹാരം കാണേണ്ട NMC ആ ഉത്തരവാദിത്വം സംസ്ഥാനസർക്കാരുകൾക്കുമേൽ വച്ച് നില വിൽ കൈയൊഴിയുന്ന അവസ്ഥനാണ് നിലവിലുള്ളത്. കൂടുതൽ വിവരങ്ങൾക്കായി nmc.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
English Summary: Despite high MBBS tuition fees, many colleges, including around 100 in Kerala, fail to provide eligible stipends for house surgeons, and the NMC has taken a contradictory stance on the issue. In a Supreme Court report, the NMC stated that state governments are responsible for action against such colleges, even though its own regulations suggest it has the authority to enforce stipend payments.