cee. kerala.gov.in എന്ന വെബ്സൈറ്റു വഴിയുള്ള kerala online അപേക്ഷ മാർച്ച് 10 ന് അവസാനിക്കും. mbbs ഉൾപ്പെടുന്ന മെഡി ക്കൽ, എഞ്ചിനീയറിംഗ്, ബിഫാം, ആർക്കിടെക്ചർ എന്നീ നാലുകോഴ്സുകൾക്കാണ് കുട്ടികൾക്ക് ഒരൊറ്റ അപേക്ഷയിലൂടെ തെരഞ്ഞടുക്കാവുന്നത്. അപേക്ഷയോടൊപ്പം ഓരോ വിദ്യാർത്ഥിയുടെ സമർപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെ ടാനുള്ള അർഹതയും മറ്റു ബന്ധപ്പെട്ട റിസർവേഷനുകളും ലഭിക്കുന്നത്. കേരളത്തിൽ ജന്മസ്ഥലം കാണിക്കുന്ന രേഖ, date of birth, class x marklist, photo, signature എന്നിവയാണ് അപേക്ഷിക്കുന്ന എല്ലാവരും സമർപ്പിക്കേണ്ട ഏറ്റവും അവശ്യമായ docu ments. obc, ews, sc, st, oec, minority, nri, exserviceman, defence quota, fisherman reservation, കൃഷിക്കാരുടെ മക്കൾക്കുള്ള സംവരണം ഇവയ്ക്കെല്ലാം വിദ്യാർത്ഥികൾ സമർപ്പിക്കുന്ന രേഖകൾ കൃത്യമായും entrance commissioner verify ചെയ്യുകയും അർഹമായ എല്ലാ റിസർവേഷൻസും കുട്ടികൾക്കും ലഭ്യമാവുകയും ചെയ്യും. എന്നാൽ അപേക്ഷയോടൊപ്പം റിസർവേഷൻസ് കാണിക്കുകയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാതിരിക്കുകയും ചെയ്താൽ ജൂൺ മാസത്തിൽ എൻട്രൻസ് കമ്മീഷണർ വെബ്സൈറ്റുവഴി ഒരു മെമ്മോ തരുകയും സർട്ടിഫിക്കറ്റു അപ്ലോഡു ചെയ്യുവാൻ സമയം അനുവദിക്കുകയും ചെയ്യും. അതു പോലെ തന്നെ അപേക്ഷയോടൊപ്പം നാം ഇപ്പോൾ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകളിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അവ യഥാസമയം നമ്മളെ അറിയിക്കുകയും പുതിയവമാറ്റുവാൻ സാവകാശം അനുവദിക്കുകയും ചെയ്യും. അപേക്ഷയോടൊപ്പം കോഴ്സുകൾ കൂട്ടിച്ചേർക്കുവാനും പിന്നീട് അവസരം ലഭിക്കും. എഞ്ചിനീയറിംഗ് ഓൺലൈൻ പരീക്ഷകൾ ഏപ്രിൽ 24 മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കായി cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
English Summary: The Kerala online application for KEAM 2025 closes on March 10 via cee.kerala.gov.in. This allows students to apply for MBBS, Engineering, B.Pharm, and Architecture courses with a single application. Required documents include proof of birthplace, date of birth, Class X mark list, photo, and signature. Reservation benefits will be granted based on verified certificates, with opportunities to submit missing documents in June.