കേരളത്തിലെ ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും 5 വർഷ B.Arch പ്രവേശനം ആഗ്രഹിക്കുന്നവർക്ക്, NATA Aptitude Test മാർച്ച് 1 മുതൽ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആരംഭിക്കുന്നു. അപേക്ഷ nata.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചു. ഇതിന് അപേക്ഷിക്കുന്നതോടൊപ്പം, മാർച്ച് മാസത്തിൽ കേരള എൻട്രൻസ് കമ്മീഷൺ അപേക്ഷ ക്ഷണിക്കുമ്പോൾ, Engineering, Medical, B.Pharm, വിഭാഗത്തോടൊപ്പം ആർക്കിടെക്ചറിനും അപേക്ഷ കൊടുക്കുകയും വേണം. പ്ലസ്ടുവിന് ലഭിക്കുന്ന മാർക്കും nata യുടെ സ്കോറും ചേർത്താണ് കേരളത്തിലെ ആർക്കിടെക്ചർ പ്രവേശനം.
NATA 2024 എഴുതിയവർ ശ്രദ്ധിക്കുക:
NATA 2024-ൽ യോഗ്യത നേടിയവർക്ക് NATA 2025-ൽ വീണ്ടും പരീക്ഷ എഴുതാം. പക്ഷേ 2024-ലെ സ്കോറുകൾ പരിഗണിക്കില്ല. 2025-ലെ സ്കോറുകൾ മാത്രമാണ് അഡ്മിഷനും കൗൺസിലിംഗിനുമായി പരിഗണിക്കുക.
English Summary: The NATA Aptitude Test for 5-year B.Arch admissions in Kerala (government and private sector) starts on March 1, with applications open at nata.in. Candidates must also apply for Architecture in the Kerala Entrance when applications open in March, and only NATA 2025 scores will be considered for admission and counseling.