Bitsat Pilani, Goa, Hyderabad Entrance, ഈ വർഷം മെഡിക്കൽ വിദ്യാർത്ഥി കൾക്കും പ്രവേശന സാധ്യത Bitsat Pilani, Goa, Hyderabad ക്യാമ്പസുകളിൽ എൻജിനീയറിംഗിന് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം! മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും നിങ്ങൾക്ക് പരീക്ഷയെഴുതാം. bitsadmission.com എന്ന വെബ്സൈറ്റ് വഴി ജൂൺ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. ഉയർന്ന പെർസെൻ്റൈൽ സ്കോർ അനുസരിച്ച് പ്രവേശന നടപടികൾ ജൂലൈ 9-ന് ആരംഭിക്കും. 2024-ൽ പ്ലസ് ടു പാസായവർക്കും, 2025-ൽ വിവിധ ബോർഡ് എക്സാമിന് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞ വർഷങ്ങളിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചവർക്ക് മാത്രമായിരുന്നു ബിഇ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നത്. എന്നാൽ, ഈ വർഷം പുതുതായി തുടങ്ങിയ ബിഇ എൻവയൺമെൻ്റൽ ആൻഡ് സസ്റ്റൈനബിലിറ്റി എൻജിനീയറിംഗ് പ്രോഗ്രാമിന് ബയോളജി മാത്രം പഠിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി bitsadmission.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
English Summary: BITS Pilani, Goa, and Hyderabad campuses are offering engineering admissions through BITSAT 2025, with exams scheduled from May 26–30 and June 22–26; applications are open online at bitsadmission.com until June 6. For the first time, medical students who studied only Biology can apply for the newly introduced B.E. Environmental and Sustainability Engineering program, with admissions based on percentile scores starting July 9.