ICAR ന്റെ കീഴിൽ All India Level BSc Agriculture ഉൾപ്പെടെ 11 പ്രോഗ്രാമുകൾക്ക് പ്രവേശനം CUET 2025 ന്റെ Physics, Chemistry, Biology അല്ലെങ്കിൽ mathematics percentile score അനിസരിച്ച്. അപേക്ഷ കൊടുക്കുമ്പോൾ തന്നെ icar university select ചെയ്യുകയും വേണം. BSc Agriculture ന് കേരളത്തിലെ നാലു കോളേജുകളിലേയും 85 ശതമാനം സീറ്റുകളും നീറ്റ് മാർക്കു അനുസരിച്ച് തയ്യാറാക്കുന്ന കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽ നിന്നാണ്. ഓൺലൈൻ അപേക്ഷ cuet.nta.nic.in എന്ന വെബ്സൈറ്റു വഴി മാർച്ച് 23 വരെ അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിക്ക് 5 subject കളിലാണ് പരീക്ഷ എഴുതുവാൻ സാധിക്കുന്നത്. എല്ലാം mcq type ചോദ്യങ്ങളായിരിക്കും, ആകെ ഓരോ വിഷയത്തിനും 50 ചോദ്യങ്ങൾ, സമയം അനുവദിച്ചിരിക്കുന്നത് 60 മിനിറ്റ്. അതോടൊപ്പം തന്നെ icaradmission.in എന്ന വെബ്സൈറ്റ് വഴി പ്രത്യേകം അപേക്ഷിക്കുകയും ജുൺ-ജൂലൈ മാസങ്ങളിൽ പ്രവേശനം നേടുകയും വേണം. കൂടുതൽ വിവരങ്ങൾക്കായി cuet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
English Summary: Admission to 11 ICAR programs, including BSc Agriculture, is based on CUET 2025 percentile scores in Physics, Chemistry, Biology, or Mathematics, and applicants must select an ICAR university while applying. For Kerala’s BSc Agriculture seats (85%), admission is based on the NEET-based state medical rank list, and candidates must also apply separately at icaradmission.in.