cee. kerala.gov.in എന്ന വെബ്സൈറ്റു വഴിയുള്ള kerala online അപേക്ഷ മാർച്ച് ആദ്യം ആരംഭിക്കും. mbbs ഉൾപ്പെടുന്ന മെഡിക്കൽ, എഞ്ചിനീയറിംഗ്, ബിഫാം, ആർക്കിടെക്ചർ എന്നീ നാലു കോഴ്സുകൾക്കാണ് കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കും. മെഡിക്കൽ പ്രവേശനത്തിന് neet അല്ലാതെ വേറെ പ്രത്യേക പ്രവേശനപരീക്ഷ കേരളത്തിൽ ഇല്ല എങ്കിലും mbbs, bds, agriculture, veterinary, ayurvedam, homeo എന്നീ മെഡിക്കൽ കോഴ്സുകൾക്ക് കേരള എൻട്രൻസ് കമ്മീഷണറാണ് പ്രവേശനം നടത്തുന്നത്. മെയ് 4 ന് നടക്കുന്ന neet 2025 ന്റെ score ന്റെ അടിസ്ഥാനത്തിലായിരിക്കും കേരള മെഡിക്കൽ റാങ്ക് തയ്യാറാക്കുന്നത്. എഞ്ചിനീയറിംഗിനും ബിഫാമിനും പ്രവേശനം ഏപ്രിൽ 24 മുതൽ നടക്കുന്ന കീം പരീക്ഷ അനുസരിച്ചായിരിക്കും. എഞ്ചിനീയറിംഗിന് പ്രവേശന പരീക്ഷയുടെ മാർക്കും പ്ലസ്ടുവിന്റെ PCM ന്റെ രണ്ടാം വർഷത്തെ മാർക്കും കുടി പരിഗണിച്ചാണ് റാങ്ക് തയ്യാറാക്കുന്നത്. എന്നാൽ ബിഫാമിന് Physics, Chemistry, Paper ന്റെ മാർക്ക് അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശനം. ആർക്കിടെക്ചറിന് nata നടത്തുന്ന aptitude test ന്റെ മാർക്കും പ്ലസ്ടുവിന്റെ മുഴുവൻ മാർക്കും അടിസ്ഥാനപ്പെടുത്തിയാണ് കേരള എൻട്രൻസ് കമ്മീഷണർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
English Summary: The Kerala online application for KEAM 2025 will begin in early March on cee.kerala.gov.in, allowing students to apply for MBBS, Engineering, BPharm, and Architecture courses. Medical admissions are based on NEET 2025 scores, while Engineering and BPharm admissions depend on KEAM (April 24 onwards), and Architecture admissions require NATA scores along with Plus Two marks.