ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജായ cmc വെല്ലൂരിൽ mbbs നും bsc നഴ്സിംഗിനും ഇപ്പോൾ അപ്ലൈ ചെയ്യാം..
MBBS, B.Sc Nursing ഉൾപ്പടെയുള്ള കോഴ്സുകളിലേക്കാണ് സിഎംസി വെല്ലൂരിൽ ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. mbbs ന് പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്താനത്തിലാണ്. ഓപ്പൺ വിഭാഗത്തിനും ക്രിസ്ത്യൻ വിഭാഗത്തിനും 2 സീറ്റുകളാണ് ഉള്ളത്. കൂടാതെ യാക്കോബൈറ്റ്, മാർത്തോമ, csi ഉൾപ്പടെ 62 ഓളം വിഭാഗങ്ങൾക്ക് മൈനോറിറ്റി സീറ്റുകളുമുണ്ട്. അഡ്മിഷൻ ലഭിക്കാൻ നീറ്റ് എക്സാം എഴുതുകയും ഒപ്പം cmc വെല്ലൂരിന്റെ പ്രവേശന നടപടികൾ പാലിക്കുകയും വേണം. ഓപ്പൺ വിഭാഗമാണെങ്കിൽ നേരിട്ട് അപ്ലൈ ചെയ്യണം. റിസർവേഷൻ ഇല്ലാത്ത ക്രിസ്ത്യൻ വിഭാഗമാണെങ്കിൽ പ്രോസ്പെക്റ്റസിന്റെ annexure 4 ഉം 6ഉം ബാപ്റ്റിസത്തിന്റെ ഡോക്യുമെന്റ്സും ഏപ്രിൽ 1 ന് മുമ്പായി അയച്ചുകൊടുക്കണം. യാക്കോബൈറ്റ്, മാർത്തോമ, csi പോലുള്ള വിഭാഗങ്ങളാണെങ്കിൽ അവരുടെ ബൈബിൾ ടെസ്റ്റും അറ്റൻഡ് ചെയ്യണം. നീറ്റ് റിസൾട്ട് വന്നതിന് ശേഷം എല്ലാ വിഭാഗക്കാരും tnmedicalselection വഴി mbbs ന്റെ മാനേജ്മെന്റ് ക്വാട്ടയ്ക്ക് അപ്ലൈ ചെയ്യുകയും ഓപ്ഷൻ കൊടുത്ത് പ്രവേശനം നേടുകയും ചെയ്യണം. 55000 രൂപ മാത്രമാണ് mbbs ന് വാർഷിക ഫീസ് വരുന്നത്. cmcvelloreadmissions.in എന്ന വൈബ്സൈറ്റിൽ മാർച്ച് 28 വരെ അപ്ലൈ ചെയ്യാം. ആവശ്യമായ ഡോക്യുമെന്റുകൾ ഏപ്രിൽ 1 ന് മുമ്പായും അയച്ചുകൊടുക്കണം. bsc നഴ്സിംങ്ങിനും പാരാമെഡിക്കൽ കോഴ്സുകൾക്കും cmc വെല്ലൂരിന്റെ പ്രത്യേക പരീക്ഷയാണുള്ളത്. അതിനായി പ്രത്യേകം അപ്ലൈ ചെയ്യണം. എന്നാൽ ഒരു വിദ്യാർഥിക്ക് ഒറ്റ ആപ്ലിക്കേഷനിലൂടെ നഴ്സിങ്ങിനും mbbs നും അപ്ലൈ ചെയ്യാൻ സാധിക്കും. പക്ഷേ ആപ്ലിക്കേഷൻ ഫീ കൂടുതലായിരിക്കും.
English Summary: CMC Vellore has invited applications for admission to MBBS and BSc Nursing. MBBS admission is based on NEET rank, and candidates must follow CMC’s admission procedures before the deadlines.