കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ വിവിധ ബി.ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷയായ കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ് മെയ് 11, 12 തീയതികളിൽ നടക്കും.
CUSAT B.Tech Entrance Exam, May 11, 12 തീയതികളിൽ ഓൺലൈനായി നടത്തും. അപേക്ഷ admissions. cusat. ac.in എന്ന വെബ്സൈറ്റിലൂടെ ആരംഭിച്ചു. മാർച്ച് 10 ആണ് അവസാന തീയതി. കേരളത്തിലെ എല്ലാ ജില്ലകളിലും, കേരളത്തിനുപുറത്ത്, ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. Naval Architecture, Fire Engineering, MSc Photonics, Computer Science എന്നീ വിവിധ എഞ്ചിനീയറിംഗ് കോഴ്സുകളുടെ പ്രവേശനത്തിനും MSc Integrated കോഴ്സുകൾക്കുമാണ് CAT 2025 ന്റെ റാങ്ക് ഉപയോഗിക്കുന്നത്. Btech ന് ആകെ 225 ചോദ്യങ്ങളിൽ 90 എണ്ണം മാത്ത മാറ്റിക്സിൽനിന്നും, 75 ചോദ്യങ്ങൾ ഫിസിക്സ്, 60 ചോദ്യങ്ങൾ കെമിസ്ട്രി എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 3 മണിക്കൂറാണ് പരീക്ഷയ്ക്കായി അനുവദിച്ചിരിക്കുന്നത്. മിനിമം മാത്തമാറ്റിക്സിന് 10 മാർക്കും, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 10 മാർക്കുമാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുവാനുള്ള മിനിമം യോഗ്യത. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വ കലാശാലയിലെ കുഞ്ഞാലി മരയ്ക്കാർ കാമ്പസിലെ Marine Engineering ന് കോഴ്സിന് അപേക്ഷിച്ചവർ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ ജൂണിൽ നടക്കുന്ന പ്രവേശന പരീക്ഷയാണ് എഴുതേണ്ടത്.
English Summary: The CUSAT B.Tech Entrance Exam will be held online on May 11 and 12, with applications open at admissions.cusat.ac.in until March 10. The exam, conducted across multiple centers, includes 225 questions from Mathematics, Physics, and Chemistry, and the rank will also be used for MSc Integrated and certain engineering courses.