2025 ലെ ജെ.ഇ.ഇ. മെയിൻ ആദ്യ സെഷൻ പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ പാലാ ബ്രി്ല്യന്റ് സ്റ്റഡി സെന്ററിന് ഉജ്വല വിജയം. 99.9960501 പെർസെന്റൈൽ സ്കോറോടെ ബ്രില്യന്റി്ലെ അക്ഷയ് ബിജു കേരളത്തിൽ ഒന്നാമനായി. 99.9960501 പെർസെന്റൈൽ സ്കോറോടെയാണ് ബ്രില്യന്റിലെ വിദ്യാർഥിയായ കോഴിക്കോട് സ്വദേശി അക്ഷയ് ബിജു കേരളത്തിൽ ഒന്നാമനായത്. 99.9785757 സ്കോറോടെ ഗൗതം വാതിയാത്ത്, 99.9729220 സ്കോറോടെ ആദിത്യ രതീഷ് എന്നീ ബ്രില്യന്റിലെ വിദ്യാർഥികളും കേരളത്തിലെ 2ഉം 3ഉം സ്ഥാനങ്ങൾ കരസ്ഥമാക്കി. മിഷാൽ ഷെറിഫ് എം., ഹരിഗോവിന്ദ് ആർ, റയ്ഹാൻ സലിം . മിലൻ ജോസ്, മഹാദേവൻ, ഹരികൃഷ്ണൻ ബൈജു, ഹരിനന്ദ് എസ്.കെ, ഡാനി ഫിറോസ്, ഹരിത് ശ്യാം, ജെസിൻ ജോയൽ, ജിതിൻ ദേവസ്യ എന്നിവരുൾപ്പടെ ബില്ല്യന്റിലെ 16 വിദ്യാർത്ഥികൾക്കാണ് 99.9 പെർസെന്റൈൽ സ്കോറിനു മുകളിൽ നേടാൻ സാധിച്ചത്. 300 ഓളം വിദ്യാർഥികൾ 99 പേർസെന്റൈലിന് മുകളിൽ സ്കോർ ചെയ്തു. 25 ലധികം വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ 100 പെർസെന്റൈൽ സ്കോർ നേടാൻ സാധിച്ചു. 98 പേർസന്റെലിനു മുകളിൽ ബ്രില്ല്യന്റിൽ നിന്നും 670 കുട്ടികളും, 96 പേർസന്റലിന് മുകളിൽ 863 വിദ്യാർത്ഥികളും, 95 പേർസന്റൈലിന് മുകളിൽ 1250 വിദ്യാർത്ഥികളും ഇടംനേടി. ഇതോടെ 2025 ലെ ആദ്യത്തെ എൻട്രൻസ് പരീക്ഷയിൽ അഭിമാനവിജയം നേടിയതിന്റെ ആവേശത്തിലാണ് ബ്രില്യന്റ് കുടുംബം.
English Summary: Brilliant Study Centre, Pala, achieved outstanding success in JEE Main 2025 Session 1, with Akshay Biju securing Kerala’s top rank with a 99.9960501 percentile. Over 300 students scored above the 99th percentile, including multiple subject-wise 100 percentiles, marking a proud moment for Brilliant.