മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള economically weaker session ന് കേരളത്തിൽ രണ്ടു നിയമങ്ങൾ. neet, jeemain, jeeadvanced, cuet, iiser, niser എന്നീ national level exam കൾക്ക് tahsildar നൽകുന്ന certificate ആണ് വേണ്ടത്. വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെ, വീട് 1000 sq.feet ൽ താഴെ, വീടിരിക്കുന്ന സ്ഥലം 4 സെന്റിൽ താഴെ, കൃഷി ഭൂമി 5 ഏക്കർ വരെ ഇതാണ് central purpose നുള്ള നിയമങ്ങൾ. ഇതിൽ സ്ഥലം 4 സെന്റ് എന്നുള്ളത് കൃഷിഭൂമിയായി കരുതാവുന്നതാണ് എന്ന് കഴിഞ്ഞ മാസം കേരളസർക്കാർ പുതിയ സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ keam, cusat എന്നീ കേര ളത്തിലെ professional college കളിൽ പ്രവേശനം നേടണമെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നുമുള്ള സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ട ത്. വളരെ ലളിതമായ നിയമമാണ് ഇതിനുള്ളത്. വാർഷിക വരുമാനം 4 ലക്ഷത്തിൽ താഴെ, ഗ്രാമപ്രദേശമാണെങ്കിൽ 2.5 ഏക്കറിൽ താഴെ സ്ഥലം, പട്ടണമാണെങ്കിൽ മൊത്തം സ്ഥലം 75 സെന്റ്, പുരയിടം 20 സെന്റിൽ താഴെ, മുനിസിപ്പാലിറ്റിയാണെങ്കിൽ ആകെ 50 സെന്റ് സ്ഥലം, പുരയിടം 15 സെന്റിൽ താഴെ. KEAM 2025 അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റും അപ്ലോഡു ചെയ്യണം.
English Summary: Kerala has two different EWS certificate rules: for national-level exams like NEET, JEE Main, JEE Advanced, CUET, IISER, and NISER, a certificate from the Tahsildar is required, with eligibility based on an annual income below ₹8 lakh and specific land and house limits. For state-level admissions like KEAM and CUSAT, a simpler certificate from the Village Office is needed, with a lower income limit of ₹4 lakh and different land criteria based on rural, municipal, and urban areas, which must be uploaded with the KEAM 2025 application.