കേരളത്തിലെ എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുവാനുള്ള അവസരം, ഇന്ന് മാർച്ച് 12, 5 മണിക്ക് അവസാനിച്ചു. എന്നാൽ വിവിധ കമ്മ്യൂണൽ റിസർവേഷൻ, nri, minority, income എന്നി ങ്ങനെ വിവിധ സർട്ടിഫിക്കറ്റുകൾ അതേ അപേക്ഷയിൽ അപ്ലോഡു ചെയ്യുവാൻ മാർച്ച് 15 വരെ അവസരമുണ്ട്. cee.kerala.gov.in എന്ന വെബ്സൈറ്റുവഴിയുള്ള kerala online അപേക്ഷിച്ചപ്പോൾ കുട്ടിയുടെ പേര്, date of birth, photo, signature എന്നി വയിൽ എന്തെങ്കിലും അപാകതകൾ ഉണ്ട ങ്കിൽ അവ പരിഹരിക്കുവാൻ ഏപ്രിൽ ആദ്യ ആഴ്ച അവസരം ലഭിക്കും. ഓരോ കുട്ടിയും സമർപ്പിച്ച കാറ്റഗറി സർട്ടിഫിക്കറ്റുകളിൽ ഉള്ള അപാകതകൾ പരിഹരിക്കുന്നതിന് മെയ് ജൂൺ മാസങ്ങളിൽ candidate portal അവസരങ്ങൾ തരും. ഓരോ വിദ്യാർത്ഥിയും upload ചെയ്തിരിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും കേരള എൻട്രൻസ് കമ്മീഷണർ വേരിഫൈ ചെയ്യുകയും എന്തെങ്കിലും ഭേദഗതി വേണമെങ്കിൽ ഓരോ വിദ്യാർത്ഥികളുടേയും candidate portal വഴി അത് പരിഹരിക്കുന്നതിനുള്ള സാവകാശം നൽകുകയും ചെയ്യും.
English Summary: The KEAM 2025 application submission closed on March 12 at 5 PM, but candidates can upload various reservations, NRI, minority, and income certificates until March 15 at cee.kerala.gov.in. Any name, date of birth, photo, or signature errors can be corrected in early April, while verification and corrections for category certificates will be allowed through the candidate portal in May and June.