KEAM 2025 Sports, NCC Quota, കൃഷിക്കാരുടെയും, മത്സ്യതൊഴിലാളികളുടെ മക്കൾ. സംവരണങ്ങൾക്ക് അപേക്ഷിക്കാം

കേരളത്തിലെ എഞ്ചിനീയറിംഗ്, മെഡിക്കൽ, ബിഫാം പ്രവേശനത്തിന് വിവിധ സംവരണ സർട്ടിഫിക്കറ്റുകൾ അപ്ലോഡുചെയ്യുവാൻ മാർച്ച് 15 വരെ അവസരം. സ്പോർട്സ് കോട്ടയ്ക്ക് അപേക്ഷിക്കുവാൻ 11, 12 ക്ലാസുകളിലെ സ്പോർട്സിന്റെ സർട്ടിഫിക്കറ്റുകളുടെ കോപ്പിയും അപേക്ഷയും ഏപ്രിൽ 25 നകം കേരള സ്പോർട്സ് കൗൺസിലിന് അയച്ചു
കൊടുക്കണം. ncc quota യ്ക്ക് സംവരണം ലഭിക്കുവാൻ 11, 12 ക്ലാസുകളിലെ ncc certificateഉം അപേക്ഷയും ജില്ലാ NCC office ൽ സമർപ്പിക്കുക. Agriculture, Veterinary course കൾക്ക്, കൃഷിക്കാരുടെ മക്കൾക്കുള്ള സംവരണത്തിന് സർട്ടിഫിക്കറ്റ് വിലേജ് ഓഫീസിൽ നിന്നും വാങ്ങി 15 നകം cee.kerala.gov.in എന്ന വെബ് സൈറ്റിൽ സമർപ്പിക്കണം. ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും കോളജുകളിൽ ഫീസ് സൗജന്യത്തിന് അർഹരായ registered fisherman സംവരണത്തിന്, fisheries department ൽ നിന്നുള്ള സർട്ടിഫിക്കറ്റും 15 നകം അപ്ലോഡു ചെയ്യണം. KEAM 2025 അപേക്ഷ മാർച്ച് 10 ന് അവസാനിക്കും, വിവിധ സംവര ണങ്ങൾക്കാവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡു ചെയ്യുവാൻ മാർച്ച് 15 വരെ സാവകാശം ലഭിക്കുകയും ചെയ്യും.

English Summary: Candidates can upload various reservation certificates for KEAM 2025 admissions in Engineering, Medical, and B.Pharm until March 15. Sports, NCC, Agriculture, and Fisherman quota applicants must submit their required certificates to the respective authorities before the deadlines, while the KEAM application process closes on March 10

Leave a Reply

Your email address will not be published. Required fields are marked *