ഇന്ത്യയിലെ BSc Nursing admission ന് ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് നിബന്ധന indian nursing council പറയുന്നുണ്ടെങ്കിലും ഈ വർഷവും പ്രവേശനം പല മാനദണ്ഡങ്ങളിലായിരിക്കും. കേരളത്തിലെ ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും 7000 BSc Nursing seat കൾക്ക് പ്ലസ്ടു മാർക്ക് അടിസ്ഥാനത്തിൽ ജൂണിൽ lbscentre വഴി അപേക്ഷിക്കാം. തമിഴ്നാട്ടിലും BSc Nursing ന് പ്രത്യക പ്രവേശന പരീക്ഷയില്ല. എന്നാൽ കർണ്ണാടകത്തിലെ BSc Nursing ന് ഏപ്രിൽ 16, 17 തീയതികളിൽ cet entrance നടക്കും. എന്നാൽ ഏറ്റവും ചെലവു കുറഞ്ഞ മിലിട്ടറി നേഴ്സിങ്ങിന് NEET ആണ് അടിസ്ഥാന യോഗ്യത. NEET result വന്ന തിനുശേഷം joinindianarmy.gov.in എന്ന വെബ്സൈറ്റുവഴി അപേക്ഷിക്കണം. jipmer, bhu, maulana തുടങ്ങിയ central university കളിലും BSc Nursing ആണ് അടിസ്ഥാന യോഗ്യത. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഏറ്റവും top professional college കളായ aiims സ്ഥാപനങ്ങളിൽ ജൂൺ 1ന് aiims ന്റെ സ്വന്തം പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
English Summary: B.Sc Nursing admissions in India follow different criteria despite the Indian Nursing Council’s recommendation for an entrance exam. In Kerala and Tamil Nadu, admissions are based on Plus Two marks, while Karnataka conducts a CET entrance on April 16-17, and AIIMS holds its own entrance exam on June 1.