മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്കുള്ള വിദ്യാസമുന്നതി മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേപരീക്ഷാ പരിശീലനത്തിനുള്ള സ്കോളർഷിപ്പിന് അർഹരായവരുടെ ഷോർട്ട്ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. kswcfc.org എന്ന വെബ്സൈറ്റിൽ ഓൺലൈൻ അപേക്ഷിക്കുകയും ഇപ്പോൾ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾ അവരുടെ എല്ലാ സർട്ടിഫിക്കറ്റുകളുടേയും പകർപ്പ് തിരുവനന്തപുരത്തിന് അയച്ചുകൊടുക്കുകയും വേണം. വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെയുള്ള മുന്നോക്ക സമുദായ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കു അനുവദിക്കുന്നതാണ് പ്രസ്തുത സ്കോളർഷിപ്പ്.
English Summary: The shortlist for the Vidyasamunnathi scholarship, which supports economically backward students from forward communities for medical and engineering entrance coaching, has been published on kswcfc.org. Shortlisted students must submit copies of all required certificates to Thiruvananthapuram, and only those with an annual family income below ₹4 lakh are eligible.