മിലിട്ടറി നേഴ്സിങ്ങ്, പ്രവേശനം നീറ്റ് 2025 മാർക്കും aptitude test ഉം അനുസരിച്ച്

പെൺകുട്ടികൾക്ക് അധിക ചെലവുകളില്ലാതെ ബിഎസ്‌സി നഴ്സിങ് പഠിക്കാനും തുടർന്ന് സായുധസേനയിൽ കമ്മിഷൻഡ് ഓഫിസർ പദവിയോടെ നഴ്സായി ജോലി ചെയ്യാനും അവസരം നൽകുന്ന പ്രോഗ്രാമാണ് മിലിറ്ററി നഴ്സിങ്. പഠനവും താമസവും അധികചെലവുകളില്ലാതെ നേഴ്സിംഗ് പ്രവേശനവും, ജോലിയും ഉറപ്പു നൽകുന്ന ഒന്നാണ് 2025-26 അധ്യയനവർഷത്തെ മിലിട്ടറി നേഴ്സിങ്ങ് സർവ്വീസ്. NEET 2025 മാർക്കിന് അനുസരിച്ച് ചുരുക്കപട്ടിക തയാറാക്കുകയും തുടർന്ന് അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും മെഡിക്കൽ, ഫിസിക്കൽ test ന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. 220 സീറ്റുകളിലായി ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിനു കീഴിലുള്ള സ്ഥാപനങ്ങളിൽ നാലു വർഷത്തെ BSc നഴ്സിങ്ങ് കോഴ്സിൽ പെൺകുട്ടികൾക്കു മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് മിലിട്ടറി നേഴ്സിങ്ങ് സർവീസിൽ ഓഫിസറായി ജോലി ലഭിക്കും. NEETന് അപേക്ഷിക്കുന്നതോടൊപ്പം മെയ് മാസത്തിൽ joinindianarmy.nic.in എന്ന വെബ്സൈറ്റു വഴി അപേക്ഷിക്കുകയും വേണം.

English Summary: The Military Nursing program offers female students a cost-free BSc Nursing course with guaranteed employment as a commissioned officer in the Armed Forces. Admission for the 2025-26 academic year is based on NEET 2025 scores, aptitude tests, interviews, and medical evaluations, with applications also required on joinindianarmy.nic.in in May.

Leave a Reply

Your email address will not be published. Required fields are marked *