സാധാരണഗതിയിൽ ബിരുദധാരികൾക്കാണ് മാനേജ്മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം. നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന Indian Institute of Management – Indore പ്ലസ്ടു ജയിച്ചവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരമൊരുക്കുന്നു. 2023, 2024, 2025 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണ് ഇപ്പോൾ പ്രവേശനം. Selection ന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, ബംഗ്ളരു, ചെന്നൈ, ഡൽഹി, മുംബൈ ഉൾപ്പെടെ 34 കേന്ദ്രങ്ങളിൽ ജൂൺ 16 ന് അഭിരുചി പരീക്ഷ. ഈ ടെസ്റ്റിൽ മികവുള്ളവരെ ഇന്റർവ്യൂവിനു ക്ഷണിക്കും. കൂടുതൽ വിവരങ്ങൾക്കായി iimidr.ac.in വെബ്സൈറ്റ് സന്ദർശിക്കുക.
English Summary: The Indian Institute of Management (IIM) Indore offers a 5-year integrated management program for students who passed Class 12 in 2023, 2024, or 2025. As part of the selection process, an aptitude test will be held on June 16 at 34 centers, and top performers will be invited for an interview—more details are available at iimidr.ac.in.