KEAM 2025 വഴി കേരളത്തിലെ Engineering/medical professional കോഴ്സുകൾക്ക് പ്രവേശനം നേടുമ്പോൾ വിവിധ കാറ്റഗറിയിലുള്ള കുട്ടികൾക്ക് ഗവൺമെന്റ് മേഖലയിലും സ്വകാര്യമേഖലയിലും tuition fee പൂർണ്ണമായും സൗജന്യമായി ലഭിക്കും. BH വിഭാഗത്തിൽപെട്ട oec കുട്ടികൾക്ക് 6 ലക്ഷം രൂപയിൽ വരുമാനം കുറവാണെങ്കിൽ ഫീസ് ഒഴിവാക്കും. sc, st, ധീവര, കുടുംബി, കുശവൻ വിഭാഗത്തിൽപെട്ട കുട്ടികൾക്ക് വരുമാന പരിധിയില്ലാതെ ഫീസ് സൗജന്യം ലഭിക്കും. രജിർഡ് മത്സ്യതൊഴിലാളികളുടെ മക്കൾ, അനാഥമന്ദിരത്തിലെ അന്തേവാസികളായ കുട്ടികൾ എന്നിവരും പൂർണ്ണഫീസ് സൗജന്യത്തിന് അർഹരാണ്. ഹോസ്റ്റൽ, ആഹാരം എന്നിവയ്ക്ക് തുക ഇവർ അടയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി cee.kerala.gov.in സന്ദർശിക്കുക.
English Summary: Through KEAM 2025, students in various categories can receive full tuition fee waivers for engineering and medical professional courses in both government and private sectors. Fee exemption applies to OEC students with a family income below ₹6 lakh. At the same time, SC, ST, Dheevera, Kudumbi, Kushavan, children of registered fish workers, and orphanage residents receive full fee waivers without income limits.