cee. kerala.gov.in എന്ന വെബ്സൈറ്റുവഴിയുള്ള kerala online അപേക്ഷയിൽ mbbs ഉൾപ്പെടുന്ന മെഡിക്കൽ, എഞ്ചിനീയറിംഗ്, ബിഫാം, ആർക്കിടെക്ചർ എന്നീ നാലുകോകൾക്കാണ് കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുന്നത്. എന്നാൽ അപേക്ഷിച്ച സമയത്ത് ഏതെങ്കിലും കോഴ്സുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ അവ അതേ അപേക്ഷയിൽ ചേർക്കുവാൻ മാർച്ച് രണ്ടാമത്തെ ആഴ്ച അവസരം. അതുപോലെ അപേക്ഷിച്ചപ്പോൾ കുട്ടിയുടെ പേര്, date of birth, photo, signature എന്നിവയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അവപരിഹരിക്കുവാൻ ഏപ്രിൽ ആദ്യ ആഴ്ച അവസരം ലഭിക്കും. ഓരോ കുട്ടിയും സമർപ്പിച്ച സർട്ടിഫിക്കറ്റുകളിൽ ഉള്ള അപാകതകൾ പരിഹരിക്കുന്നതിന് ജൂൺ അവസാനത്തോടെ candidate portal നിലവിൽ വരും. കൂടുതൽ വിവരങ്ങൾക്കായി cee. kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
English Summary: Students can apply for MBBS, Engineering, B.Pharm, and Architecture courses through the Kerala online application at cee.kerala.gov.in, with a chance to add missed courses in the second week of March. Corrections for name, date of birth, photo, and signature will be allowed in early April, while certificate verification issues can be resolved through the candidate portal by the end of June.