CUET UG Exam വലിയ മാറ്റങ്ങളോടെ മെയ് 8 മുതൽ, അപേക്ഷ മാർച്ച് 23 വരെ

Common University Entrance Exam, CUET UG മെയ് 8 മുതൽ ജൂൺ 1 വരെ ഓൺലൈൻ രീതിയിൽ. ഡൽഹി, ഹൈദരാബാദ്, പോണ്ടിച്ചേരി, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എന്നിവയടക്കം 46 ഓളം സെൻട്രൽ യൂണിവേഴ്സിറ്റി, വിവിധ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പ്രൈവറ്റ് യൂണിവേഴ്സിറ്റി, ഡീംഡ് യൂണിവേഴ്സിറ്റി എന്നിവ അടക്കം ലക്ഷക്കണക്കിന് ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളാണ് cuet percentile score അനുസരിച്ച് ലഭിക്കുക. BSc Agriculture ICAR university യിൽ പ്രവേശനം ലഭിക്കുന്നതിനും Physics, Chemistry, Biology/Mathematics വിഷ യങ്ങളിൽ പരീക്ഷ എഴുതിയാൽ മതിയാകും. ഓൺലൈൻ അപേക്ഷ cuet.nta.nic.in എന്ന വെബ്സൈറ്റു വഴി മാർച്ച് 23 വരെ അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിക്ക് 5 subject കളിലാണ് പരീക്ഷ എഴുതുവാൻ സാധിക്കുന്നത്. എല്ലാം mcq type ചോദ്യങ്ങളായിരിക്കും, ആകെ ഓരോ വിഷയത്തിനും 50 ചോദ്യങ്ങൾ, സമയം അനുവദിച്ചിരിക്കുന്നത് 60 മിനിറ്റ്. ശരിയുത്തരത്തിന് 5 മാർക്കും, ഉത്തരം തെറ്റിയാൽ 1 മാർക്ക് നെഗറ്റീവും. language, subject, gen eral test അടക്കം ഓരോ വിദ്യാർത്ഥിയും എഴുതുന്ന പരീക്ഷയുടെ percentile score അനുസരിച്ച് പ്രവേശനം ആഗ്രഹിക്കുന്ന university കളിൽ പ്രത്യേകം അപേക്ഷിക്കുകയും വേണം. cuet യ്ക്ക് അപേക്ഷിക്കുന്നതിനു മുമ്പ് ഏതൊക്കെ യൂണിവേഴ്സിറ്റികളിൽ ഏതൊക്കെ കോഴ്സുകളാണ് പഠിക്കേണ്ടതെന്ന് വ്യക്തമായ ധാരണകളുണ്ടായിരിക്ക ണം. അതിന് അനുസരിച്ചുള്ള subject കൾ വേണം പരീക്ഷയ്ക്ക് തെരഞ്ഞെടുക്കുവാൻ. ഓരോ യൂണിവേഴ്സിറ്റിക്കും പ്ലസ്ടുവിന്റെ  മിനിമം യോഗ്യതയും മനസിലാക്കണം. language, foreign language, domain subjects, nursing, paramedical program, btech എന്നിങ്ങനെ ഓരോ വിദ്യാർത്ഥിക്കും താത്പര്യമുള്ള ആയിരത്തിൽപരം കോഴ്സുകളും മൂന്നുലക്ഷത്തിലധികം സീറ്റുകളുമാണ് cuet വഴി ലഭ്യമാകുന്നത്. കൂടുതൽ വിവരങ്ങൾക്കായി cuet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: The CUET UG 2025 exam will be held online from May 8 to June 1, allowing admission to 46+ central, state, private, and deemed universities based on percentile scores. Students can apply online at cuet.nta.nic.in before March 23, selecting up to 5 subjects. All questions are MCQ-based, and admissions require separate applications to preferred universities.  

Leave a Reply

Your email address will not be published. Required fields are marked *