കഴിഞ്ഞ അധ്യയനവർഷത്തെ മെഡിക്കൽ പ്രവേശനവുമായ ബന്ധപ്പെട്ട റീഫണ്ട് നടപടികൾ ആരംഭിച്ചു. mcc.nic.in എന്ന വെബ്സൈറ്റുവഴി all india quota, deemed മേഖലയ്ക്ക് അടച്ച തുക വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ തിരികെ ലഭിച്ചു തുടങ്ങി. തമിഴ്നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് tnmedicalselection എന്ന വെബ്സൈറ്റുവഴി അപേക്ഷിച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ നൽകുന്ന നടപടി ആരംഭിച്ചു. cee.kerala.gov.in വെബ്സൈറ്റിലെ കേരള മെഡിക്കലിന്റെ തുകയും ഈയാഴ്ച വിദ്യാർത്ഥികൾക്ക് ലഭ്യമാകും, ലിസ്റ്റ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
English Summary: Refunds for last year’s medical admissions have begun, with amounts for All India Quota and deemed colleges being refunded to students’ accounts via mcc.nic.in. Refund eligibility lists for Tamil Nadu private medical colleges and Kerala medical colleges will be published on their respective websites this week.