AFMC MBBS പ്രവേശനം, നീറ്റ് 2025ന്റെയും Toelr, interview, fitness മാർക്കുകളുടെയും അടിസ്ഥാനത്തിൽ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ മെഡിക്കൽ ഓഫീസറാകാൻ അവസരമൊരുക്കുന്ന AFMC യിലെ എം.ബി.ബി.എസ് പ്രവേശനത്തെപ്പറ്റി തയ്യാറാക്കിയ റിപ്പോർട്ടാണ്. MBBS ന് യാതൊരുവിധ പഠന, താമസ ചെലവുകളില്ലാതെ രാജ്യത്തെ ഏറ്റവും മികച്ച കോളേജായ AFMC യിൽ MBBS പഠനത്തിന് ആകെ 145 സീറ്റുകളാണ് ഉള്ളത്. 110 സീറ്റുകൾ ആൺകുട്ടികൾക്കും 35 സീറ്റുകൾ പെൺകുട്ടികൾക്കുമുണ്ട്. neet 2025 ന് നിശ്ചിത മാർക്ക് നേടുന്ന 1880 കുട്ടികളുടെ ഷോർട്ട്ലിസ്റ്റ് തയ്യാറാക്കി അവരെ ജൂലായ് മാസത്തിൽ AFMC Pune Campus ലേക്ക് certificate verification, English Aptitute Test Toelr, Personal Interview, Medical Fitness എന്നിവയ്ക്കായി വിളിക്കും. neet, toelr, interview എന്നിവയുടെ score പരിഗണിച്ച് 250 മാർക്കിലാണ് പ്രവേശനം ലഭിക്കുന്ന 145 പേരെ തെരഞ്ഞെടുക്കുന്നത്. mbbs ഉം ഹൗസർജൻസിക്കും ശേഷം commanded പദവിയിൽ ഏറ്റവും ഉയർന്ന ശമ്പളത്തോടെ 7 വർഷം നിർബന്ധിത സേവനവും ആർമി വിഭാഗത്തിൽ അനുഷ്ഠിക്കണം. പഠന കാലയളവിലോ ജോലിസമയത്തോ യാതൊരുവിധ ഫീസുകളോ, ആഹാരം, യാത്രാ ചിലവുകളോ ഉണ്ടായിരിക്കുകയില്ല. നീറ്റ് റിസൽട്ട് ജൂൺ 14 ന് പ്രസിദ്ധീകരിച്ച ശേഷം ജുലായ് ആദ്യവാരത്തിൽ mcc.nic.in എന്ന വെബ്സൈറ്റിലാണ് afmc യ്ക്കായി രജിസ്റ്റർ ചെയ്യേണ്ടത്.  

English Summary: AFMC MBBS admission offers 145 seats (110 for boys, 35 for girls) with no tuition, accommodation, or other expenses, but requires a 7-year mandatory service in the Armed Forces after completion. Candidates scoring the required NEET 2025 marks will be shortlisted for ToELR, interview, and medical fitness, with final selection based on a 250-mark system; registration begins in July on mcc.nic.in after the NEET result on June 14.  

Leave a Reply

Your email address will not be published. Required fields are marked *