JEE MAIN രണ്ടാം സെഷന് ഈ മാസം 25 വരെ അപ്ലൈ ചെയ്യാനാണ് അവസരമുള്ളത്. ആദ്യ സെഷന്റെ പേർസെന്റൈൽ സ്കോർ February 12 ന് പ്രസിദ്ധീകരിക്കും. .
NIT, IIIT പ്രവേശനവും, jeeadvanced യോഗ്യതയും തീരുമാനിക്കുന്ന jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെ അപേക്ഷിക്കാം. ആദ്യ സെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain. nta.nic.in എന്ന വെബ്സൈറ്റിൽ apply ചെയ്യണം. ആദ്യ സെഷന്റെ percentile score, February 12 ന് പ്രസിദ്ധീകരിക്കും. 2024 നേക്കാൾ കുറഞ്ഞ മാർക്കിനായിരിക്കും Percentile score തീരുമാനിക്കുന്നത്. എന്നാൽ മുൻവർഷങ്ങളിലേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിനാൽ percentile അനുസരിച്ചുള്ള റാങ്കിന് വലിയ വ്യത്യാസവും വന്നേക്കാം. ഏപ്രിൽ 1 മുതലുള്ള രണ്ടാമത്തെ സെഷനും പൂർത്തിയായതിനുശേഷം ഏപ്രിൽ 17 നാണ് all india rank ഉം, മെയ് 18 നുള്ള jeeadvanced ന് യോഗ്യതനേടുന്ന cutoff ഉം അറിയുവാൻ സാധിക്കുന്നത്.
English Summary: JEE Main second session applications are open until February 25, and candidates who wrote the first session must apply using the same application number, while new applicants can register at jeemain.nta.nic.in. The first session percentile score will be released on February 12, and the All India Rank and JEE Advanced cutoff will be announced on April 17 after the second session ends on April 1.