Kerala Engineering, Medical, BParm എന്നീ വിഭാഗത്തിൽ 2024-25 അധ്യയനവർഷത്തേക്ക് കേരള allotment ൽ പങ്കെടുക്കുകയും എന്നാൽ സീറ്റുകളൊന്നും ലഭിക്കാത്തവർക്കും, സ്വകാര്യ കോളേജിൽ നിന്നും ഗവൺമെന്റ് കോളേജിലേക്ക് മാറ്റം ലഭിച്ചതുൾപ്പെടെ കേരള എൻട്രൻസ് കമ്മീഷണറുടെ ഓഫീസിൽ നിന്നും ഫീസടച്ചത് തിരികെ ലഭിക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് cee.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തി. mbbs, bds ൽ stray vacancy യ്ക്ക് അടച്ചതുകയും പ്രവേശനം ലഭിക്കാത്തവർക്ക് തിരികെ ലഭിക്കും. എഞ്ചിനീയറിംഗ് വിഭാഗത്തിൽ 2000 രൂപയും മെഡിക്കൽ വിഭാഗത്തിൽ 5000 രൂപയും ആണ് രജിസ്ട്രേഷൻ ഫീസായി വിദ്യാർത്ഥികൾ അടച്ചിരിക്കുന്നത്. മെഡിക്കൽ വിഭാഗത്തിൽ stray vacancy യ്ക്കായി 1 ലക്ഷം രൂപയുമാണ് കേരള എൻട്രൻസ് കമ്മീഷണർക്ക് അടച്ചത്. റീഫണ്ട് തുക ഈ മാസം തന്നെ അക്കൗണ്ടുവഴി ലഭിക്കും.കൂടുതൽ വിവരങ്ങൾക്കായി cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
English Summary: The Kerala Entrance Commissioner’s office has published the refund list for students who participated in the 2024-25 Kerala allotment for Engineering, Medical, and B.Pharm but did not secure a seat, as well as those who shifted from private to government colleges. Refunds, including ₹2,000 for engineering, ₹5,000 for medical, and ₹1 lakh for medical stray vacancy registration, will be credited to the students’ accounts this month. For more details, visit cee.kerala.gov.in.