7000 BSc Nursing seat കളാണ് കേരളത്തിൽ ഗവൺമെന്റ് മേഖലയിലും, സ്വകാര്യ മേഖലയിലും, മാനേജ്മെന്റ് ക്വാട്ടയിലുമായിട്ടുള്ളത്. MLTS, Optometry, physiotherapy, occupational therapy എന്നിങ്ങനെ 11 para medical program കൾക്ക് ആയിരത്തിലധികം സീറ്റുകളും. ഈ സീറ്റുകളിലെല്ലാം പ്രവേശനം അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷവും. മെയ്-ജൂൺ മാസത്തിൽ lbscentre ന്റെ വെബ്സൈറ്റുവഴി അപേക്ഷിക്കാം. കേരളത്തിൽ പ്ലസ്ടുവിന് cbse, isc, state syllabus അങ്ങനെ പല ബോർഡിലെ വിദ്യാർത്ഥികൾ ഉള്ളതുകൊണ്ടും, പല വർഷത്തേയും കുട്ടി
അപേക്ഷിക്കുന്നതു കൊണ്ടും ഗവൺമെന്റ് മേഖലയിലെ സംവരണങ്ങൾ അടക്കമുള്ള സീറ്റുകൾക്ക് ബോർഡ് എക്സാം മാർക്കു മാത്രം മാനദണ്ഡമാക്കുതിലുള്ള അവ്യക്തത നിലനിൽക്കുന്നതിനാൽ, ജൂൺ 15 നു ഒരു പ്രവേശന പരീക്ഷ നടത്തണമെന്നും, ഓഗസ്റ്റ് 1 ന് പ്രവേശനം ആരംഭിക്കണമെന്നും indian nursing council നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ ഈ വർഷവും പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ തന്നെയായിരിക്കും കേരളത്തിൽ പ്രവേശനം നടത്തുക.
English Summary: Kerala offers 7,000 BSc Nursing seats across government, private, and management quota, along with 1,000+ seats in 11 paramedical programs like MLTS, Optometry, and Physiotherapy. Admission will be based on Plus Two marks, with applications opening via LBS Centre’s website in May- June, despite the Indian Nursing Council’s suggestion for an entrance exam.