BSE സ്കൂളുകളിലെ ഒറ്റ പെൺകുട്ടിക്കൾക്കുള്ള MERIT SCHOLARSHIPന് ഇപ്പോൾ അപേക്ഷിക്കാം. 2024 ൽ പത്താം ക്ലാസ് ജയിച്ചവർക്ക് പുതിയ അപേക്ഷയും പതിനൊന്നാം ക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷ പുതുക്കുവാനുള്ള അവസരവും ഇപ്പോൾ ലഭിക്കും. മാതാപിതാക്കളുടെ ഏക കുട്ടിയും CBSE വിദ്യാലയങ്ങളിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്നവരും, പത്താം ക്ലാസിൽ അഞ്ച് വിഷയങ്ങളിൽ 70 ശതമാനം മാർക്ക് ലഭിച്ചവരുമായിരിക്കണം അപേക്ഷകർ. കുടുംബവാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടരുത്. സ്കോളർഷിപ്പ് തുക പ്രതിമാസം 1000 രൂപയായിരിക്കും. മറ്റു സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുകയും ചെയ്യാം. വിശദവിവരങ്ങൾക്ക് CBSE WEBSITE സന്ദർശിക്കുക.
English Summary: The Merit Scholarship for the only girl student in BSE schools is now open. Students who passed 10th grade in 2024 can apply, and 11th graders can renew their applications. Applicants must be the only child, studying in 11th or 12th grade at CBSE schools, with 70% in five subjects in 10th grade. The family’s income should be less than 8 lakhs. The scholarship provides ₹1000 per month. Students can apply for other scholarships as well. Visit the CBSE website for more details.