കേന്ദ്ര EWS സർട്ടിഫിക്കേറ്റ്, സ്ഥലം കണക്കാക്കുന്ന മാനദണ്ഡം മാറ്റി.

താലൂക്ക് ഓഫീസിൽനിന്നും മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കവിഭാഗത്തിനുള്ള 10 ശതമാനം സംവരണത്തിനുള്ള മാനദണ്ഡങ്ങളിലാണ് ഇളവുകൾ അനുവദിച്ച് ഉത്തരവായിരിക്കുന്നത്. വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കുറവുള്ള, വീട് 1000 ചതുരശ്ര അടിയിൽ കുറവുള്ള, കൃഷി ഭൂമി 5 ഏക്കറിൽ കുറവുള്ള ജനറൽ കാറ്റഗറി വിഭാഗത്തിന് വീടിരിക്കുന്ന HOUSE PLOT കണക്കാക്കുന്നതിന് ഗ്രാമപ്രദേശങ്ങളിൽ 4 സെന്റ് എന്നും, പട്ടണപ്രദേശങ്ങളിൽ 2 സെന്റും എന്ന കർശന നിർദേശമുണ്ടായിരുന്നു. ആ നിയമമാണ് ഇപ്പോൾ ലഘൂകരിച്ച്, കൃഷിയിടങ്ങളിൽ വീടുള്ളവർക്ക് വീടിരിക്കുന്ന സ്ഥലം കഴിഞ്ഞ് ബാക്കിയുള്ളത് കൃഷി ഭൂമിയായി കണക്കാക്കാം എന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ ഒരു വിഭാഗം യുവജനങ്ങൾക്കു ജോലിക്കും ഉന്നതവിദ്യാഭ്യാസത്തിനും CENTRAL EWS CERTIFICATE താലൂക്ക് ഓഫീസിൽ നിന്ന് കിട്ടുന്നതിനുള്ള പ്രധാന തടസ്സം മാറികിട്ടും.

English Summary: The government has relaxed the criteria for the 10% reservation for economically backward sections in forward communities. Previously, strict income, house size, and land area rules existed. Now, agricultural land with a house can be counted as agricultural land, making it easier for people to obtain the Central EWS Certificate for jobs and education.

Leave a Reply

Your email address will not be published. Required fields are marked *