കേരളത്തിനു പുറത്ത് വിവിധ പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നേഴ്സിംഗ് പ്രവേശനം ലഭിക്കുന്നെങ്കിൽ കഴിഞ്ഞ വർഷം വരെ പ്ലസ് ടൂമാർക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിൽ പ്രവേശനം നടത്തിയത്. Indian Nursing Counsil നിർദേശമനുസരിച്ച് 2022 ൽ തന്നെ കർണ്ണാടകയിൽ BSc Nursing പ്രവേശനം ലഭിക്കുന്നതിന് cet നടത്തുന്ന പ്രവേശനപരീക്ഷയും, തമിഴ്നാട്ടിൽ അവർ നടത്തുന്ന പരീക്ഷയും നിർബന്ധമാക്കിയിരുന്നു. ആന്ധ്ര. തെലുങ്കാന. മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നീറ്റ് എക്സാമിന് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടാതെ JIPMER, Maulana, BHU, RAK തുടങ്ങിയ nationalised സ്ഥാപനങ്ങളിലും, AFMC pune അടക്കമുള്ള അഞ്ച് മിലിട്ടറി നേഴ്‌സിങ്ങ് കോളേജുകളിലും NEET തന്നെയാണ് അടിസ്ഥാന യോഗ്യത. എന്നാൽ ഏറ്റവും ചെലവു കുറഞ്ഞ് BSc Nursing പാനം സാധ്യമായ Aiims Delhi, Aiims Bhuwaneswar, Aiims Bhopal തുടങ്ങി 14 aiims nursing കോളേജുകളിൽ, ജൂൺ 1 ന് aims തന്നെ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അതുകൊണ്ടുതന്നെ കേരളത്തിലും ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നാണ് പല മേഖലകളിൽനിന്നുമുള്ള പ്രതികരണം. അതേ സമയം സംസ്ഥാനത്തെ നഴ്‌സിങ് കോളജുകളിലെ സീറ്റ് നിർണയം മുതൽ പ്രവേശനതീയതി വരെയുള്ള കാര്യങ്ങളിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യ, വകുപ്പിന്റെ മാർഗനിർദേശങ്ങളും പുറത്ത് വന്നിട്ടുണ്ട്.
English Summary: In most states outside Kerala, BSc Nursing admissions are based on entrance exams like CET in Karnataka, state exams in Tamil Nadu, and NEET in Andhra Pradesh, Telangana, and Maharashtra. National institutions like AIIMS, JIPMER, and AFMC also require entrance exams. In Kerala, admissions are based on Plus Two marks, but there are suggestions to align with national standards. The Kerala Health Department has issued stricter guidelines for seat allocation and admission processes.