കേരള റാങ്കിങ്‌ 2024 പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്‌, ചെയ്തുകൊണ്ടുള്ള “കേരള റാങ്കിങ്‌ 2024’ മന്തി ആർ. ബിന്ദു പ്രഖ്യാപിച്ചു. ഇന്ത്യയിലാദ്യമായാണ്‌ ഒരു സംസ്ഥാനം ഇങ്ങനെയൊരു റാങ്കിങ്‌ സംവിധാനത്തിന്‌ തുടക്കമിടുന്നത്‌. ദേശീയതലത്തിലുള്ള എൻഐആർഎഫ്‌ മാതൃകയുടെ ചുവടുപിടിച്ചാണ് ഇപ്പോൾ KIRF തയാറാക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക ഓൺലൈൻ പോർട്ടലും സജ്ജികരിച്ചിട്ടുണ്ട്‌. റാങ്കിങ്ങിൽ സംസ്ഥാനത്തെ 10 സർവ്വകലാശാലകൾ റാങ് ചെയ്തപ്പോൾ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി ഒന്നാമതായി. 216 ആർട്‌സ് & സയൻസ് കോളേജുകളുടെ പട്ടികയിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജാണ്‌ ഒന്നാമത്‌. 72 എഞ്ചിനീയറിംഗ്‌ കോളേജുകളാണ്‌ റാങ്കിംഗിൽ പങ്കെടുത്തത്. അതിൽ CET തിരുവനന്തപുരം ഒന്നാമതായി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തർദേശീയവുമായ റാങ്കിംഗ്‌ മെച്ചപ്പെടുത്തുന്നതിനാവശ്യമായ മുന്നൊരുക്കം എന്ന നിലയിലാണ്‌ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് ഉന്നതവിദ്യാഭ്യാസവകുപ്പും ഉന്നതവിദ്യാഭ്യാസ കൗൺസിലും ആരംഭിച്ചിരിക്കുന്നത്.

English Summary: Kerala has introduced “Kerala Ranking 2024” to rank higher education institutions based on academic performance. This is the first time in India a state has done this. The rankings show Cochin University of Science and Technology is first among 10 universities, University College in Thiruvananthapuram is first among 216 arts and science colleges, and CET Thiruvananthapuram is first among 72 engineering colleges. The goal is to improve Kerala’s institutions’ national and international rankings.

Leave a Reply

Your email address will not be published. Required fields are marked *