2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 10,12 ക്ലാസ്സുകളിലെ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ/ ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള ”പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.minoritywelfare.kerala.gov.in – എന്ന വെബ്സൈറ്റിലെ സ്‌കോളർഷിപ്പ് മെനു ലിങ്ക് മുഖേനയോ ഓൺലൈനായി ഡിസംബർ 26 വരെ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് ഈ സ്‌കോളർഷിപ്പ് ലഭിക്കുന്നത്. 2023-24 അദ്ധ്യയന വർഷത്തിൽ 10,12 ക്ലാസ്സുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് 10,000 രൂപയും, ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ / ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന വിദ്യാർത്ഥികൾക്ക് 15,000 രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്.
English Summary:
The “Prof. Joseph Mundassery Scholarship Award” is open for students from minority communities in Kerala for the 2023-24 academic year. Students who get an A+ in all 10th or 12th grade subjects will receive ₹10,000. Students with 80% in undergraduate or 75% in postgraduate exams will get ₹15,000. Applications can be submitted online through the official website by December 26.