നീറ്റ് യുജി 2025 ഓൺലൈൻ മോഡിൽ തന്നെയാവാൻ സാധ്യതകൾ ഏറുകയാണ്. ഡൽഹി എയിംസ്, പരീക്ഷ ഓൺലൈനായി നടത്തുന്നതിന്റെ വിശദാംശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും ദേശീയ പരീക്ഷാ ഏജൻസിക്ക് മുന്നിലും അവതരിപ്പിച്ചു. ചില കാര്യങ്ങളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് അന്തിതീരുമാനം വൈകുന്നത്. കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പരീക്ഷ ഓൺലൈനായി നടത്തണമെന്ന ശുപാർശ മുന്നോട്ട് വെച്ചിരുന്നു. ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾ എയിംസിന്റെ PG, SUPER SPECIALITY പരീക്ഷകൾ ഓൺലൈൻ മോഡിൽ എഴുതുന്നുണ്ട്. JEE MAIN, CUET തുടങ്ങിയ ഓൺലൈൻ പരീക്ഷകളെഴുതുന്നത് 12-13 ലക്ഷം വിദ്യാർഥികളാണ് എന്നിരിക്കെ നീറ്റും ആ രീതിയിലേക്ക് മാറ്റണമെങ്കിൽ വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. വിദ്യാർഥികളുടെ എണ്ണം 2 ലക്ഷത്തിൽ കൂടുതലാണെങ്കിൽ ഒന്നിലധികം ഷിഫ്റ്റുകളായി നടത്തണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. കൂടാതെ ജെഇഇ മെയിൻ പോലെ 2 സെഷനുകളായി പരീക്ഷ വേണോ, മെറിറ്റ് പട്ടിക തയ്യാറാക്കുന്ന വിധം സ്കോർ ഏകീകരിക്കണോ എന്നിങ്ങനെയുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ഇതിനിടയിൽ Neet 2025 syllabus ൽ മാറ്റമില്ല എന്നും കഴിഞ്ഞ ദിവസം national medical commission അംഗീകാരം നൽകിയ syllabus അനുസരിച്ച് മാത്രമേ ചോദ്യങ്ങൾ ഉണ്ടാവൂ എന്ന്ും national testing agency അറിയിച്ചിട്ടുണ്ട്. NMC പ്രസിദ്ധപ്പെടുത്തിയ syllabus, nta.ac.in എന്ന national testing agency യുടെ വെബ്്‌സൈറ്റിലും പ്രസിദ്ധീകരിച്ചുകൊണ്ടാണ് nta യുടെ വിശദീകരണകുറിപ്പ് ഇന്ന് വന്നിരിക്കുന്നത്.
English Summary: The possibility of conducting NEET UG 2025 online is increasing, with discussions ongoing at the Ministry of Health and the National Testing Agency (NTA). The expert committee has recommended conducting the exam online, but infrastructure requirements and other logistical considerations are being addressed, while the NEET 2025 syllabus remains unchanged, as confirmed by the National Medical Commission (NMC).