നീറ്റ് 2025 പരീക്ഷയുടെ സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 2024 ൽ നടന്ന എക്സാമിന്റെ അതേ സിലബസാണ് നാഷ്ണൽ മെഡിക്കൽ കമ്മീഷൻ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിലബസിൽ മാറ്റങ്ങളൊന്നും തന്നെയില്ല. 2024 ലെ സിലബസ് അനുസരിച്ചുള്ള എക്സാം തന്നെയായിരിക്കും 2025 ലെ നീറ്റിലും ഉണ്ടാവുക. എക്സാം ഓൺലൈൻ മോഡിലാണോ ഓഫ് ലൈൻ മോഡിലാണോ എന്നുള്ളത് സംബന്ധിച്ച് ആരോഗ്യമന്ത്രാലവുമായിട്ടുള്ള ചർച്ച നടക്കുകയാണ് എന്നതാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രതാപ് പാർലമെന്റിൽ അറിയിച്ചത്.
English Summary: The official syllabus for NEET 2025 has been released, and it is the same as the 2024 syllabus. There are no changes. The NEET 2025 exam will follow the same pattern as the 2024 exam. Discussions are ongoing with the Ministry of Health about whether the exam will be online or offline, as shared by Union Education Minister Dharmendra Pradhan in Parliament.