പുതിയതായി 10 ESI medical college കള്‍. ഈ വര്‍ഷം MBBS സിറ്റുകളില്‍ വര്‍ധനവ്‌

2025 അധ്യയനവര്‍ഷത്തില്‍ 10 പുതിയ ESI medical college കള്‍ ആരംഭിക്കും അതോടെ ആകെ 21 കോളേജുകളിലായിരിക്കും ESI IP WARD students ന്‌ MBBS പ്രവേശനം സാധ്യമാവുക. കഴിഞ്ഞ വര്‍ഷം ഈ രീതിയില്‍ 460 സീറ്റുകളാണ്‌ 24000 വാര്‍ഷിക ഫീസിനത്തില്‍ പ്രവേശനം നട ത്തിയതെങ്കില്‍ നീറ്റ്‌ 2025 ലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ പുതിയതായി 400 ഓളം സീറ്റുകളാണ്‌ നിലവിൽ വരുന്നത്. 55000 All India Rank വരെ മുന്‍വര്‍ഷങ്ങളിലെല്ലാം ഈ കുറഞ്ഞ ഫീസ്‌ നിരക്കില്‍ ESI തൊഴിലാളികളുടെ മക്കള്‍ക്ക്‌ MBBS seat ലഭിച്ചിരുന്നത്‌. ഈ പുതിയ മെഡിക്കല്‍ കോളേജുകള്‍, ആരംഭിക്കുമ്പോള്‍ വലിയ സാധ്യതകള്‍. കുട്ടികള്‍ക്കു മുമ്പില്‍ തുറന്നിടുന്നു. പഞ്ചാബ്‌, മഹാരാഷ്ട്ര, ജാര്‍ഖണ്‍ഡ്‌, ഉത്തര്‍പ്രദേശ്‌, അസം, രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഡല്‍ഹി, ഗുജറാത്ത്‌ എന്നിവിടങ്ങളിലാണു പുതിയ കോളേജുകള്‍. നിലവില്‍ കേരളം, തമിഴ്‌നാട്‌. കര്‍ണാടക, രാജസ്ഥാന്‍, ബംഗാള്‍, ബീഹാര്‍, ആന്ധ്രാ, ഹരിയാന, ഹിമാചല്‍പ്രദേശ്‌ എന്നിവിടങ്ങളിലാണ്‌ നിലവില്‍ മെഡിക്കല്‍ കോളേജുകള്‍ പ്രവർത്തിക്കുന്നത് . സാധാരണക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക്‌ ലഭിക്കുന്ന ഈ MBBS സീറ്റുകളുടെ പ്രവേശന യോഗ്യതയും അപേക്ഷയും esic.gov.in എന്ന വെബ്‌സൈറ്റുവഴി May മാസത്തിൽ ഓണ്‍ലൈനായി ലഭ്യമാകും.

English Summary: In 2025, 10 new ESI medical colleges will be established, increasing the total to 21 colleges offering MBBS seats for ESI IP Ward students. Admissions are based on NEET 2025 ranks, with approximately 400 new seats expected, and applications will be available online in May at esic.gov.in.

Leave a Reply

Your email address will not be published. Required fields are marked *