ബ്രില്ല്യന്റ് സയൻസ് ഒളിമ്പ്യാഡ് 2025 ഫലം പ്രഖ്യാപിച്ചു

ബ്രില്യന്റ് സയൻസ് ഒളിമ്പ്യാഡ് 2025 ന്റെ ഫലം പുറത്തുവന്നിരിക്കുകയാണ്.

8 ,9,10 ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മത്സരബുദ്ധി വളർത്തുന്നതിനും സയൻസ് വിഷയങ്ങളിലെ അഭിരുചി കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ബ്രില്യന്റ് ആരംഭിച്ച ബ്രില്യന്റ് സയൻസ് ഒളിംപ്യാഡ് 2025 ന്റെ ഫലം പുറത്തുവന്നിരിക്കുകയാണ്. 8ാം ക്ലാസ്സിൽ നിന്നും അന്ന എസ്, അഭിജിത്ത് സന്തോഷ്, ഐസക് ജേക്കബ് സിബി, വരുൺ മേനോൻ, മാളവിക എം എന്നിവർ യഥാക്രമം 1 മുതൽ 5 വരെ റാങ്കുകൾ കരസ്ഥമാക്കി. 9ാം ക്ലാസിൽ നിന്നും നിര‍ഞ്ജന മുരളി, അബ്ദുൾ ഹാദി ആർ, പല്ലവി കൃഷ്ണ എച്ച്, പാർവണ പ്രശാന്ത്, എൽസ ആൻ റോയി എന്നിവരും 10ാം ക്ലാസിൽ നിന്നും അക്ഷജ് അഭിലാഷ്, ധനഞ്ചയ് പ്രദീപ്, പ്രഭവ് മുരളി, കുര്യൻ കെ അജിത്ത്, ആൽബിൻ ജോർജ് എന്നിവരും യഥാക്രമം ആദ്യത്തെ 1മുതൽ 5 വരെ സ്ഥാനങ്ങൾക്ക് അർഹരായി. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാർഥിക്ക് 1 ലക്ഷം രൂപ ക്യാഷ് പ്രൈസും, രണ്ടാം സ്ഥാനത്തിന് 50,000 രൂപയും, മൂന്നാം സ്ഥാനത്ത് എത്തുന്ന വിദ്യാർഥിക്ക് 25,000 രൂപയുമാണ് ക്യാഷ് പ്രൈസായി ലഭിക്കുന്നത്. ഇതുകൂടാതെ ആദ്യത്തെ ഉന്നത റാങ്കുകൾ അലങ്കരിക്കുന്ന 50 വിദ്യാർഥികൾക്ക് ബ്രില്യന്റ് മെഡലും മെമന്റോസും ലഭിക്കുന്നതാണ്. ഒരു ഒളിമ്പ്യാഡ് പരീക്ഷയ്ക്ക് ഇത്രയും വലിയ ക്യാഷ് പ്രൈസുകൾ നൽകുന്ന ഇന്ത്യയിലെ ഏക ഇൻസ്റ്റിറ്റ്യൂട്ട് പാലാ ബ്രില്ല്യൻ്റ് സ്റ്റഡി സെൻ്റർ ആണെന്ന വസ്തുതയും ഏറെ ശ്രദ്ധേയമാണ്.

English Summary: The results of the Brilliant Science Olympiad 2025 have been announced, with students from classes 8, 9, and 10 securing top positions. Cash prizes of ₹1 lakh, ₹50,000, and ₹25,000 are awarded to the top three students in each category, along with Brilliant medals and mementos for the highest-ranking 50 students, making it the only institute in India to offer such substantial prizes for an Olympiad exam.

Leave a Reply

Your email address will not be published. Required fields are marked *