വിദ്യാസമുന്നതി സ്കോളര്‍ഷിപ്പ്‌ പിന്‍വലിച്ചു

മുന്നോക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളര്ഷിപ്പിൽ സർക്കാർ പിരിമുറുക്കുന്നു . മുന്നാക്ക സമുദായ കോർപറേഷൻ നടപ്പാക്കുന്ന വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിനായി ആദ്യം ഭരണാനുമതി നൽകിയ 12 കോടി രൂപയിൽ 6 കോടി രൂപയാണ് സർക്കാർ  ഇപ്പോൾ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടി കള്‍ക്കും, 12 നുശേഷം ഒരു വര്‍ഷം പരിശ്രിലീക്കുന്ന കുട്ടികള്‍ക്കുമുള്ള മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്‌ നോട്ടി ഫിക്കേഷന്‍ പിന്‍വലിച്ചു .. 12 കോടിയായിരുന്നു ഈ സ്‌ക്കിമിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നത് എങ്കിൽ അത് ചുരുക്കി 6 കോടി രൂപയായ് പ്രഖ്യാപിച്ചുകൊണ്ട് ആണ് പുതിയ നയം .. ആദ്യം അനുവദിച്ച 12 കോടി രൂപ പോലും സ്കോളർഷിപ്പ് വിതരണം ചെയ്യാൻ തികയാതെ ഇരിക്കുമ്പോഴാണ് സാമ്പത്തിക പ്രീതിസന്ധ്യയുടെ പേരിൽ സർക്കാർ തുക വെട്ടി കുറച്ചത്. സ്കോളർഷിപ്പിനായി അപേക്ഷിച്ചു കാത്തിരുന്ന ഒട്ടേറെ പേർക്ക് ഇനി സാമ്പത്തിക സഹായം നഷ്ടമാകും .
പുതിയ തീരുമാനം അനുസരിച്ചു 11 ,000 പേർക്ക് സ്കോളർഷിപ്പ് നൽകാൻ ആണ് പണം തികയുക. നോട്ടിഫിക്കേഷനും, ഇതു സംബന്ധിച്ചുള്ള എല്ലാ അറിയിപ്പുകളും വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്‌.

English Summary: The government has reduced the Vidya Samunnathi Merit Scholarship for students from backward communities. Initially, 12 crore rupees were approved, but it has now been cut to 6 crore rupees. This scholarship is for economically disadvantaged students in classes 11 and 12 and those who completed class 12 and are continuing their studies. Due to financial issues, the amount was reduced, and the 12 crore rupees were not enough to cover all the scholarships. As a result, only 11,000 students will receive the scholarship, and the related notifications have been removed from the website. Many students who applied will no longer receive financial support.

Leave a Reply

Your email address will not be published. Required fields are marked *