ഹൈസ്കൂൾ പരീക്ഷ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കിയതിനു പിന്നാലെ ചോദ്യപ്പേപ്പറിലും മാറ്റങ്ങൾവരികയാണ്. ചോദ്യങ്ങളിൽ 20 ശതമാനം അഡ്വാൻസ്ഡ് ലെവലും 50 ശതമാനം മോഡറേറ്റ് ലെവലും 30 ശതമാനം സിംപിളും ആയിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം എസ്.സി. ഇ.ആർ.ടി തയാറാക്കി സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. ഇതിന് തത്ത്വത്തിൽ അംഗീകാരമായിട്ടുണ്ട്. ഈ വർഷം മുതൽ എട്ടാം ക്ലാസിലും അടുത്ത വർഷം എട്ടിലും ഒമ്പതിലും തൊട്ടടുത്ത വർഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലും ഈ രീതി നടപ്പാക്കും.
English Summary: To pass high school exams, the question papers will be changed. The new format will include 20% advanced-level questions, 50% moderate-level questions, and 30% simple-level questions. This change will start with the 8th grade this year and will also apply to 8th, 9th, and 10th grades in the future.