പ്ലസ്ടു കഴിയുന്നവർക്ക് Pilot ആകുന്നതിനുള്ള അവസരം, Indiragandhi Rastriya Uran Academy യിൽ

Indira Gandhi Rashtriya Uran Akademi, Amethi, Utharpradesh പ്ലസ്ടു  കഴിയുന്നവർക്ക് യാത്രാ ചരക്കുവിമാനങ്ങൾ പറപ്പിക്കുന്നതിനാവശ്യമായ commercial pilot license course നു ചേർന്നു പഠിക്കാം. പ്ലസ്ടുവിന്  Physics, Mathematics and English ന്  50 ശതമാനത്തിൽ കൂടുതൽ മാർക്കു ജനറൽ വിഭാഗത്തിനും, റിസർവേഷൻ വിഭാഗത്തിന് 45 ശതമാനം മാർക്കുഉള്ള സയൻസ് സ്ട്രീമീലെ വിദ്യാർത്ഥികൾക്കാണ് അവസരം. കേന്ദ്രസിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിലാണ് ഈ സ്ഥാപനം. രണ്ടു വർഷമാണ്
ലൈസൻസ് ലഭിക്കുന്നതിനാവശ്യമായ സമയം. അതോടൊപ്പം തന്നെ റാം മനോഹർലോഹ്യ യൂണിവേഴ്സിറ്റിയിൽ നിന്നും B.Sc. Aviation ൽ 3 വർഷ ഡിഗ്രി എടുക്കുവാനുള്ള അവസരവും ലഭ്യമാകുന്നു. ഓൺലൈൻ എക്സാം, interview, Pilot Aptitute Test എന്നിവയുടെ അടിസ്ഥാനത്തി ലായിരിക്കും പ്രവേശനം ലഭിക്കുക. മെയ് 24 നാണ് എൻട്രൻസ് എക്സാം. മെയ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം. igrua.gov.in എന്നതാണ് വെബ്സൈറ്റ്. 125 സീറ്റുകളിലോട്ടാണ് പ്രവേശനം ലഭിക്കുന്നത്. Mathematics, Physics, General English, Reasoning and Current affairs എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളാണ് പ്രവേശനപരീക്ഷയ്ക്കുള്ളത്.

English Summary: Indira Gandhi Rashtriya Uran Akademi (IGRUA) in Amethi, Uttar Pradesh, offers a Commercial Pilot License course for Plus Two science students with 50% marks (45% for reserved categories) in Physics, Mathematics, and English. Admission is based on an online exam, interview, and Pilot Aptitude Test, with the entrance exam on May 24 and applications open until May 2 at igrua.gov.in.  

Leave a Reply

Your email address will not be published. Required fields are marked *