അഞ്ച് കാൺസലിങ് കഴിഞ്ഞിട്ടും മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ നീറ്റ് യു.ജി, പ്രവേശനനടപടികൾ സുപ്രീംകോടതി ഡിസംബർ 30 വരെ നീട്ടി. അതിന്റെ ഭാഗമായി ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൾ ഇന്ത്യാ കൗൺസലിംഗ് ഡിസംബർ 23, 24 തീയതികളിൽ നടക്കും. വെബ്സൈറ്റ് mcc.nic.in . സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ഒരു തവണത്തേക്ക് സമയം നീട്ടിനൽകണമെന്ന ദേശീയ മെഡിക്കൽ കൌൺസിലിന്റെ ആവശ്യം പരിഗണിച്ചാണ് പ്രവേശനനടപടികൾ നീട്ടാൻ കോടതി അറിയിച്ചത്. രാജ്യം ഡോക്ടർമാരുടെ അപര്യാപ്തത നേരിടുമ്പോൾ മെഡിക്കൽസീറ്റ് പാഴാക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. അതിനാൽ പ്രത്യേകമായി ഒരു കൌൺസലിങ് കൂടി നടത്താൻ സുപ്രീംകോടതി നിർദേശിച്ചു. ഒരു കോളേജും സ്വന്തംനിലയ്ക്ക് പ്രവേശനം നടത്തരുതെന്നും സംസ്ഥാന അതോറിറ്റികൾ വഴി മാത്രമായിരിക്കണം നടപടിക്രമങ്ങളെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. വെയിറ്റിങ് ലിസ്റ്റിലുള്ള വിദ്യാർഥികളെ മാത്രമേ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശിപ്പിക്കാനാവൂ..
English Summary: The Supreme Court has extended NEET UG admissions to December 30 due to vacant medical seats. All India Counseling for these seats will happen on December 23 and 24 on mcc.nic.in. Only waiting list students can apply, and admissions must be done through state authorities.