നീറ്റ് രജിസ്ട്രേഷനായി ABC Credit ID. കൂടുതൽ അറിയണം..

അക്കാദമിക്‌ ബാങ്ക് ഓഫ്‌ ക്രെഡിറ്റിന്റെ അഥവാ ABC. സ്‌കൂൾ മൂതൽ പഠനത്തിന്റെ ഓരോ തലവും പൂർത്തിയാക്കുമ്പോൾ നിശ്ചിത ക്രെഡിറ്റ്‌ നമ്മുടെ അക്കൌണ്ടിലേക്കു ചേർക്കുന്ന വെർച്ച്വൽ / ഡിജിറ്റൽ സംവിധാനമാണ്‌ എബിസി. ഒന്നാം ക്ലാസിൽ 800 മണിക്കൂർ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥിക്ക്‌ 8 ക്രെഡിറ്റാണു ലഭിക്കുക. 10-ാം ക്ലാസ്‌ പ്യൂർത്തിയാക്കുമ്പോൾ 120 ക്രെഡിറ്റാകും ഈ വിദ്യാർഥിക്ക് ലഭിക്കുക. UG ബിരുദപഠനത്തിന്റെ ആദ്യ വർഷം പൂർത്തിയാക്കുമ്പോൾ 180, രണ്ടാം വർഷം 200, മൂന്നാം വർഷം 220 എന്നിങ്ങനെയാകും ക്രെഡിറ്റ്‌. ഓരോ വർഷവും നിശ്ചിത മണിക്കൂർ പഠനം പൂർത്തിയാക്കിയിരിക്കണം. പരിക്ഷകൾക്കു പുറമേ ഇന്റേൺഷിപ്‌, ലാബ്‌ വർക്ക്‌, പേപ്പർ പ്രസന്റേഷൻ എന്നിവയെല്ലാം ക്രെഡിറ്റിനായി കണക്കിലെടുക്കും നിശ്ചിത ക്രെഡിറ്റ്‌ സ്വന്തമാക്കിയാലേ ബിരുദം, പിജി, പിഎച്ച്ഡി തുടങ്ങിയ യോഗ്യതകൾ ലഭിക്കു.. നമ്മൾ ഒരു കോഴ്സിന്റെ ഭാഗമായി പഠിച്ചെടുക്കുന്ന ക്രെഡിറ്റുകൾ നമ്മുടെ എബിസി അക്കൗണ്ടിൽ ഉൾപ്പെടുത്തുന്നു…ഭാവിയിൽ മറ്റു കോഴ്സുകളിലുൾപ്പെടെ ഇതുപയോഗപ്പെടുത്തുകയും ചെയ്യാം. ചുരുക്കിപ്പറഞ്ഞാൽ, ഭാവിയിൽ സ്കൂൾ തലം മുതൽ ഉന്നതവിദ്യാഭ്യാസ രംഗം വരെയുള്ള എല്ലാ പഠനവും എബിസിയുമായി ബന്ധിപ്പിച്ചായിരിക്കുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പറയുന്നു…. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്കൂൾ തലം മുതൽ വിദ്യാർഥികൾക്കായി ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് റജിസ്ട്രി (ആപാർ) ആരംഭിച്ചിട്ടുണ്ട്… ആധാർ നമ്പറിനു സമാനമായ ഈ 12 അക്ക ഡിജിറ്റൽ നമ്പറും എബിസിയുമായി ബന്ധിപ്പിക്കും..

English Summary: The Academic Bank of Credit (ABC) is a system where students earn credits for completing education levels. For example, after 1st grade, students get 8 credits, and after 10th grade, they get 120 credits. In college, students earn credits every year by studying a certain number of hours. These credits also include internships and presentations. Students need these credits to get degrees like UG, PG, or PhD. In the future, all education will be connected to ABC, and students will have a digital account linked to it.

Leave a Reply

Your email address will not be published. Required fields are marked *