KEAM 2024 medical allied courses stray vacancy അഞ്ചാം ഘട്ടം പ്രസിദ്ധീകരിച്ചു.

നാല് അലോട്ട്മെന്റുകളും അതിനുശേഷം stray Vacancy അലോട്ട്മെന്റുകളും നടത്തിയിട്ടും നികത്താനാവാത്ത സീറ്റുകളാണ്‌ കേരള എൻട്രൻസ് കമ്മീഷണർ റാങ്ക്‌ ലിസ്റ്റ്‌ പുനർനിർണ്ണയിച്ച്‌ അഞ്ചാംഘട്ട അലോട്മെന്റിന് ഓപ്ഷൻ ക്ഷണിച്ചിരുന്നത്‌. അതനൂസരിച്ചുള്ള അലോട്ട്മെന്റാണ്‌ ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്‌. ആയൂർവേദം. ഫിഷറീസ്‌. climate change എന്നീകോഴ്സുകളിലാണ്‌ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നത്‌. അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർത്ഥികൾ ഡിസംബർ 31ന് 12 മണിക്ക്‌ മുമ്പായി കോളേജുകളിൽ നേരിട്ടെത്തി പ്രവേശനം ഉറപ്പാക്കേണ്ടതാണ്‌. ഈ അധ്യയന വർഷത്തെ മെഡിക്കൽ അനുബന്ധ കോഴ്‌സുകളുടേയും മുഴുവൻ സീറ്റുകളും അലോട്ട്മെന്റുവഴി തന്നെ നികത്തണമെന്നുള്ള ഗവൺമെന്റ്‌ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ അഞ്ചാമതും stray vacancy allotment നടത്തേണ്ടി വന്നത്‌. 

English Summary: After four allotments and stray vacancy allotments, the Kerala Entrance Commissioner re-evaluated the rank list and invited options for the fifth round of allotment. The vacancies were reported in courses like Ayurveda, Fisheries, and Climate Change, with students needing to secure their admission by visiting colleges before noon on December 31.

Leave a Reply

Your email address will not be published. Required fields are marked *