CUET UG പരീക്ഷയിൽ മാറ്റങ്ങൾ.

കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് അഥവാ സിയുഇടി പരീക്ഷകളിൽ മാറ്റത്തിനൊരുങ്ങുകയാണ് യുജിസി. 2025 പരീക്ഷയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് യുജിസി ചെയർമാൻ അറിയിച്ചുകഴിഞ്ഞു. പ്ലസ്ടുവിന് പഠിച്ച വിഷയങ്ങൾ പരിഗണിക്കാതെ ഏതു വിഷയങ്ങൾക്കും സി.യു.ഇ.ടി.-യു.ജി. എഴുതാമെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. വിഷയങ്ങളുടെ എണ്ണം 63-ൽ നിന്ന് 37 ആക്കി കുറച്ചിട്ടുണ്ട്. ഒഴിവാക്കിയ വിഷയങ്ങളിലേക്കുള്ള പ്രവേശനം ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാകും. 2025-ലെ പരീക്ഷ മുതൽ ഇത് നിലവിൽവരും. പരമാവധി ആറുവിഷയങ്ങളിൽ പരീക്ഷ എഴുതാമെന്നത് അഞ്ചാക്കി കുറയ്ക്കും.. വിഷയത്തിന്റെ അടിസ്ഥാനത്തിൽ 45 മിനിറ്റ് മുതൽ 60 മിനിറ്റ് വരെയാണ് പരീക്ഷ എഴുതുന്നതിനുള്ള സമയം. ഇത് 60 മിനിറ്റായി ഏകീകരിച്ചു. ഓപ്ഷണൽ ചോദ്യങ്ങൾ ഉണ്ടാകില്ല. എല്ലാ ചോദ്യങ്ങൾക്കും നിർബന്ധമായി ഉത്തരമെഴുതണം. 

English Summary: UGC has announced changes to the CUET 2025 exam. The number of subjects is reduced from 63 to 37, and students can choose up to 5 subjects. All questions will be compulsory, and the exam time will be 60 minutes. Admissions for removed subjects will be based on a General Aptitude Test.

Leave a Reply

Your email address will not be published. Required fields are marked *