Nata നടത്തുന്ന architecture അഭിരുചി പരീക്ഷയുടെ ഓൺലൈൻ അപേക്ഷ ഫെബ്രുവരി ആദ്യം ആരംഭിക്കുന്നു. National Aptitude Test in Architecture അഥവാ Nata നടത്തുന്ന ഈ അഭിരുചി പരീക്ഷയുടേയും പ്ലസ്ടൂ മാർക്കിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റിൽ നിന്നാണ് കേരളത്തിലെ ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും 5 വർഷ BArch കോഴ്സിന് പ്രവേശനം നടക്കുക. സ്കോറിന് 2 വർഷം സാധുതയുണ്ട്. അതുകൊണ്ടുതന്നെ പ്ലസ് വൺകാർക്കും അപേക്ഷിക്കാം. ഏപ്രിൽ മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും അഭിരുചി പരീക്ഷ ഉണ്ടായിരിക്കും. താത്പരൃമുള്ളവർക്ക് 3 പ്രാവശ്യം വരെ പരീക്ഷ എഴുതാം. ഏറ്റവും കൂടിയ മാർക്ക് പരിഗണിക്കും. വെബ്സൈറ്റ് nata.in.
English Summary: Online applications for the National Aptitude Test in Architecture (NATA) will begin in early February. The test and Plus Two marks determine admission to 5-year B.Arch courses in Kerala’s government and private sectors, with scores valid for two years and the option to attempt up to three times.